ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ അതിപ്രസരമുള്ള കാലത്താണ് നാം ജീവിക്കുന്നത്. ഒരു സ്മാർട്ട് ഫോൺ കയ്യിലുണ്ടെങ്കിൽ എന്തും സാധ്യമാകും എന്ന നിലയിലേയ്ക്കാണ് കാര്യങ്ങൾ പോകുന്നത്. അതിനാൽ തന്നെ എന്തും ഓൺലൈൻ വഴി ചെയ്യുക എന്ന ശീലം ഇന്നത്തെ സമൂഹത്തിലാകെ വ്യാപിച്ചു കഴിഞ്ഞു. ഇക്കാരണത്താൽ ആളുകൾ നിരന്തരം ഫോൺ ഉപയോഗിക്കുന്ന കാഴ്ചയാണ് എവിടെ നോക്കിയാലും കാണാനാകുക. അമിതമായ മൊബൈൽ ഫോൺ ഉപയോഗം ആളുകളുടെ തലച്ചോറിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഈ ഡിജിറ്റൽ യുഗത്തിൽ പോപ്‌കോൺ ബ്രെയിൻ എന്ന പുതിയ പ്രശ്നം അതിവേഗം വളരുകയാണെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പോപ്കോൺ ബ്രെയിൻ എന്നാൽ ഒരു തരം മാനസികാവസ്ഥയാണ്. ഇത് ആളുകളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ദോഷകരമായി ബാധിക്കുന്നു. ഈ അവസ്ഥയിൽ തലച്ചോറിലെ ചിന്തകൾ മാറിമറിഞ്ഞു കൊണ്ടേയിരിക്കും. അതിനാൽ തന്നെ ഒരു ജോലിയിലും പൂർണമായ രീതിയിൽ ശ്രദ്ധിക്കാൻ കഴിയാതെ പോകുന്നു.
ALSO READ: ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ!
പോപ്‌കോൺ ബ്രെയിൻ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ
- ഏതെങ്കിലും ഒരു ജോലിയിൽ ശ്രദ്ധിക്കാൻ കഴിയില്ല. എപ്പോഴും ശ്രദ്ധ വ്യതിചലിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ജോലി പൂർത്തിയാക്കുന്നതിൽ പ്രശ്‌നമുണ്ടാകുകയും ചെയ്യുന്നു.
- ഓരോ മിനിറ്റിലും മനസ്സ് ചാഞ്ചാടുകയും സോഷ്യൽ മീഡിയ ഉപയോഗിക്കാൻ തോന്നുകയും ചെയ്യുന്നു. ഇതിനാൽ എപ്പോഴും സ്‌മാർട്ട് ഫോൺ പരിശോധിക്കാനുള്ള വ്യഗ്രത അനുഭവപ്പെട്ടു കൊണ്ടേയിരിക്കും.
- ഏകാഗ്രത കുറയുന്നതിനാൽ ചെയ്യുന്ന ജോലിയിൽ സന്തോഷമോ സംതൃപ്തിയോ ലഭിക്കില്ല. നിങ്ങൾ ചെയ്യുന്ന ഏത് ജോലിയും അപൂർണ്ണമായി തുടരുന്നു.
- വളരെ പ്രധാനപ്പെട്ടതായ ജോലികൾ പോലും ഓർമ്മിക്കാൻ കാഴിയാത്ത വിധം തലച്ചോറ് സ്മാർട്ട് ഫോണിന് അടിമപ്പെടും.
പോപ്‌കോൺ ബ്രെയിൻ ഏകാഗ്രതക്കുറവ് മാത്രമല്ല ഉണ്ടാക്കുന്നത്. ഇത് സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവയ്ക്കും കാരണമാകും. ഇതുമൂലം, മസ്തിഷ്കം ദുർബലമാകാൻ തുടങ്ങുകയും അത് ബന്ധങ്ങളെ പോലും ബാധിക്കുന്ന നിലയിലേയ്ക്ക് വളരുകയും ചെയ്യും.
പോപ്‌കോൺ ബ്രെയിനിൽ നിന്ന് മോചനം നേടാൻ എന്തുചെയ്യണം?
മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ നിങ്ങളുടെ ഡിജിറ്റൽ ശീലങ്ങൾ നോക്കുക. പകൽ സമയത്ത് ആവശ്യമില്ലെങ്കിൽ സ്മാർട്ട് ഫോൺ ഉപയോഗത്തിൽ നിന്ന് വിട്ടുനിൽക്കുക. ഇടയ്‌ക്കിടെ തലച്ചോറിന് വിശ്രമം നൽകുക. സ്‌മാർട്ട് ഫോൺ ഇല്ലാതെ ശാന്തമായ സ്ഥലത്ത് സമയം ചെലവഴിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.