സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; ഇക്കാര്യങ്ങളിൽ ജാ​ഗ്രത വേണം

തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കാസർ​ഗോഡ് എന്നീ ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 13, 2022, 10:34 AM IST
  • നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ ഏത് പനിയാണെന്ന് ഉറപ്പിക്കുന്നതിനായി ചികിത്സ തേടണം
  • ജലജന്യ ജന്തുജന്യ രോഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം
  • കുടിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും ഉപയോ​ഗിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തണം
  • വെള്ളം ക്ലോറിനേറ്റ് ചെയ്യണം
സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; ഇക്കാര്യങ്ങളിൽ ജാ​ഗ്രത വേണം

കൊച്ചി: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാ​ഗ്രത പാലിക്കണമെന്ന് അധിക‍ൃതർ മുന്നറിയിപ്പ് നൽകുന്നു. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കാസർ​ഗോഡ് എന്നീ ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഡെങ്കിപ്പനി പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

-നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ ഏത് പനിയാണെന്ന് ഉറപ്പിക്കുന്നതിനായി ചികിത്സ തേടണം.
-ജലജന്യ ജന്തുജന്യ രോഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
-കുടിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും ഉപയോ​ഗിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തണം.
-വെള്ളം ക്ലോറിനേറ്റ് ചെയ്യണം.
-ഭക്ഷണവും വെള്ളവും അടച്ച്‌ സൂക്ഷിക്കുക.
-പഴകിയ ഭക്ഷണം കഴിക്കരുത്.
-കൊതുക് കടിയേല്‍ക്കാതെ നോക്കണം.
-വീടും സ്ഥാപനങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
-മലിനജലവുമായോ മണ്ണുമായോ ഇടപെടുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം.
-ഡെങ്കിപ്പനി പകരാൻ കാരണമാകുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ ഏറ്റവും കുടുതൽ സാദ്ധ്യത ശുദ്ധജലത്തിലാണ്. മഴവെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കണം.
-മണിപ്ലാന്റും, മറ്റ് അലങ്കാര ചെടികളും വീടിനുള്ളിൽ വളർത്താതിരിക്കുന്നതാണ് നല്ലത്.
-വളർത്തുകയാണെങ്കിൽ അവ മണ്ണിട്ട് വളർത്തണമെന്നും ചെടിച്ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കാതെ ഒഴുക്കിക്കളയണമെന്നും ആരോ​ഗ്യ വിദ​ഗ്ധർ നിർദേശിക്കുന്നു.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ

-ശക്തമായ പനി
-തലവേദന
-വയറുവേദന
-ഛർദി
-അമിതമായ ക്ഷീണം
-കണ്ണിന് പുറകിൽ വേദന
-ശരീരവേദന
-തൊലിപ്പുറത്ത് ചുവന്ന പാടുകൾ
-രോ​ഗം ​ഗുരുതരമായാൽ രക്തസ്രാവം ഉണ്ടാകാം

ഡെങ്കിപ്പനി സങ്കീർണമാകാൻ സാധ്യതയുള്ളവർ

കുട്ടികൾ, ​ഗർഭിണികൾ, പ്രായമായവർ, ജന്മനാ ഹൃദ്രോ​ഗങ്ങൾ ഉള്ളവർ, ജീവിതശൈലി രോ​ഗങ്ങൾ ഉള്ളവർ എന്നിവരിൽ ഡെങ്കപ്പനി സങ്കീർണമാകാൻ സാധ്യതയുണ്ട്. ഡെങ്കിപ്പനിയെ തുടർന്ന് കടുത്ത രക്തസ്രാവം, പ്രഷർ കുറയുന്ന അവസ്ഥ, ശക്തമായ വയറുവേദന, ശ്വാസം മുട്ടൽ എന്നിവ മരണകാരണമായേക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News