Custard Apple: മധുരവും രുചിയും മാത്രമല്ല, നിരവധി ​ഗുണങ്ങളുമുണ്ട് കസ്റ്റാർഡ് ആപ്പിളിന്

Benefits Of Custard Apple: സീതാപ്പഴം, ചെറിമോയ, ഷുഗർ ആപ്പിൾ തുടങ്ങിയ പേരുകളിലും ഈ പഴം അറിയപ്പെടുന്നു. ഇന്ത്യയിൽ വളരെ പ്രചാരമുള്ള പഴമാണിത്.

Written by - Zee Malayalam News Desk | Last Updated : Jun 21, 2023, 07:37 AM IST
  • ഉയർന്ന ഓക്‌സിഡേറ്റീവ് സ്ട്രെസ് കാൻസർ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയ ദീർഘകാല രോഗങ്ങൾക്ക് കാരണമാകും
  • കസ്റ്റാർഡ് ആപ്പിളിൽ കൗറനോയിക് ആസിഡ്, വിറ്റാമിൻ സി ഫ്‌ളേവനോയിഡുകൾ, കരോട്ടിനോയിഡുകൾ തുടങ്ങിയ ശക്തമായ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്
  • ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു
Custard Apple: മധുരവും രുചിയും മാത്രമല്ല, നിരവധി ​ഗുണങ്ങളുമുണ്ട് കസ്റ്റാർഡ് ആപ്പിളിന്

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന പച്ച നിറത്തിലുള്ള പഴമാണ് കസ്റ്റാർഡ് ആപ്പിൾ. ചെതുമ്പൽ പോലെ തോന്നിക്കുന്ന തുകൽ ചർമ്മവും ക്രീം ഘടനയുള്ള മധുരമുള്ള മാംസള ഭാ​ഗവുമാണ് ഇതിനുള്ളത്. ഇതിന്റെ രുചി മറ്റ് ഉഷ്ണമേഖലാ പഴങ്ങളായ പൈനാപ്പിൾ, വാഴപ്പഴം എന്നിവയോട് സാമ്യമുള്ളതാണ്. കസ്റ്റാർഡിന് സമാനമായ അതിന്റെ ക്രീം ഘടനയാണ് കസ്റ്റാർഡ് ആപ്പിളെന്ന പേരിന് കാരണം.

സീതാപ്പഴം, ചെറിമോയ, ഷുഗർ ആപ്പിൾ തുടങ്ങിയ പേരുകളിലും ഈ പഴം അറിയപ്പെടുന്നു. ഇന്ത്യയിൽ വളരെ പ്രചാരമുള്ള പഴമാണിത്. കൂടാതെ, ചില അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ ഉള്ള പഴവുമാണിത്. മധുരമുള്ള ഈ പഴം നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എന്താണെന്ന് അറിയാം.

കസ്റ്റാർഡ് ആപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ

ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടം: ഉയർന്ന ഓക്‌സിഡേറ്റീവ് സ്ട്രെസ് കാൻസർ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയ ദീർഘകാല രോഗങ്ങൾക്ക് കാരണമാകും. കസ്റ്റാർഡ് ആപ്പിളിൽ കൗറനോയിക് ആസിഡ്, വിറ്റാമിൻ സി ഫ്‌ളേവനോയിഡുകൾ, കരോട്ടിനോയിഡുകൾ തുടങ്ങിയ ശക്തമായ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

മാനസികാവസ്ഥ മികച്ചതാക്കുന്നു: കസ്റ്റാർഡ് ആപ്പിൾ വിറ്റാമിൻ ബിയുടെ സമ്പന്നമായ ഉറവിടമാണ്. ഇത്, ഡോപാമൈൻ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഈ ന്യൂറോ ട്രാൻസ്മിറ്ററുകൾ ഒരു വ്യക്തിയുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. ന്യൂറോ ട്രാൻസ്മിറ്ററുകളുടെ അഭാവം സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം, മറ്റ് മാനസികാരോഗ്യ അവസ്ഥകൾ എന്നിവയ്ക്ക് കാരണമാകുന്നു.

ALSO READ: Happy International Yoga Day 2023: അന്താരാഷ്ട്ര യോഗാ ദിനം; പ്രിയപ്പെട്ടവർക്ക് യോ​ഗാ ദിന ആശംസകൾ നേരാം

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു: കസ്റ്റാർഡ് ആപ്പിളിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളമായി കാണപ്പെടുന്നു. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ഇവ സഹായിക്കുന്നു. കൂടാതെ, ഹൃദയാരോഗ്യം നിലനിർത്തുന്നതിനും ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഹൃദയാഘാതം ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ തടയുന്നതിനും കസ്റ്റാർഡ് ആപ്പിൾ സഹായിക്കുന്നു.

കാൻസർ വിരുദ്ധ ഗുണങ്ങൾ: കസ്റ്റാർഡ് ആപ്പിളിലെ സംയുക്തങ്ങൾ കാൻസറിനെ ചെറുക്കാൻ സഹായിക്കും. കസ്റ്റാർഡ് ആപ്പിളിലെ കാറ്റെച്ചിൻ, എപ്പികാടെച്ചിൻ, എപിഗല്ലോകാറ്റെച്ചിൻ തുടങ്ങിയ ഫ്ലേവനോയ്ഡുകൾ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നതായി ചില പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച വ്യക്തതയ്ക്കായി ഇക്കാര്യത്തിൽ കൂടുതൽ ​ഗവേഷണങ്ങൾ തുടരുകയാണ്.

ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നു: മലബന്ധം, വയറിളക്കം തുടങ്ങിയ ദഹനപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഉയർന്ന ഫൈബർ ഉള്ളടക്കം കസ്റ്റാർഡ് ആപ്പിളിൽ ഉണ്ട്. ഈ പഴത്തിലെ ഫാറ്റി ആസിഡുകൾ ദഹനനാളത്തെ കോശജ്വലന രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ശരീരത്തിന് ഊർജ്ജം നൽകുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News