Common Cold vs Flu: ജലദോഷവും പനിയും എങ്ങനെ തിരിച്ചറിയാം? ശരീരത്തെ കൂടുതൽ മോശമായി ബാധിക്കുന്നത് ഏത്?

Common cold and flu: ജലദോഷവും ഇൻഫ്ലുവൻസയും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. പലപ്പോഴും രണ്ടും ഒരേ ആരോ​ഗ്യപ്രശ്നങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 8, 2022, 06:45 PM IST
  • പനി പലപ്പോഴും ജലദോഷത്തേക്കാൾ ഗുരുതരമായ ലക്ഷണങ്ങൾ സൃഷ്ടിക്കുന്നു
  • പനി ജലദോഷത്തേക്കാൾ ആരോ​ഗ്യത്തെ ബാധിക്കുകയും ശരീരത്തിന് ക്ഷീണം ഉണ്ടാക്കുകയും ചെയ്യും
Common Cold vs Flu: ജലദോഷവും പനിയും എങ്ങനെ തിരിച്ചറിയാം? ശരീരത്തെ കൂടുതൽ മോശമായി ബാധിക്കുന്നത് ഏത്?

പനിയും ജലദോഷവും മിക്കവർക്കും ചില കാലാവസ്ഥകളി‍ൽ ഉണ്ടാകുന്നവയാണ്. അവയുടെ ലക്ഷണങ്ങൾ സമാനമായിരിക്കാം. എന്നാൽ ജലദോഷവും ഇൻഫ്ലുവൻസയും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. പലപ്പോഴും രണ്ടും ഒരേ ആരോ​ഗ്യപ്രശ്നങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഇൻഫ്ലുവൻസയും ജലദോഷവും തമ്മിലുള്ള പ്രധാന വ്യത്യാസം, ഇൻഫ്ലുവൻസയ്ക്ക് സാധാരണയായി കൂടുതൽ ഗുരുതരമായ ലക്ഷണങ്ങളും പാർശ്വഫലങ്ങളും ഉണ്ട് എന്നതാണ്. ജലദോഷത്തിനും പനിക്കും സമാനമായ ലക്ഷണങ്ങൾ ഉള്ളതിനാൽ ഒരു വ്യക്തിക്ക് ഈ രോഗങ്ങളിൽ ഏതാണ് ഉള്ളതെന്ന് അറിയുന്നത് ബുദ്ധിമുട്ടാണ് അല്ലെങ്കിൽ അസാധ്യമാണ്.

പനി പലപ്പോഴും ജലദോഷത്തേക്കാൾ മോശമായ ആരോ​ഗ്യാവസ്ഥ സൃഷ്ടിക്കുന്നു. ജലദോഷ ലക്ഷണങ്ങൾ ക്രമേണ വികസിക്കുന്നു. പക്ഷേ, പനിയുടെ ലക്ഷണങ്ങൾ പെട്ടെന്ന് ആരംഭിക്കുകയും സാധാരണയായി കൂടുതൽ കഠിനമാവുകയും ചെയ്യുന്നു. ജലദോഷം ഉണ്ടാകുമ്പോൾ മൂക്കൊലിപ്പ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പനി ജലദോഷത്തേക്കാൾ ആരോ​ഗ്യത്തെ ബാധിക്കുകയും ശരീരത്തിന് വളരെ ക്ഷീണം ഉണ്ടാക്കുകയും ചെയ്യും. 100°F (37.8°C) അല്ലെങ്കിൽ അതിലും ഉയർന്ന താപനില മൂന്നോ നാലോ ദിവസം നീണ്ടുനിൽക്കുന്നതാണ് പനി. 

ALSO READ: Sickle Cell Anemia: സിക്കിൾ സെൽ അനീമിയ കുട്ടികളെയും കൗമാരക്കാരെയും സ്ട്രോക്കിലേക്ക് നയിക്കുന്നുവെന്ന് സിഡിസി റിപ്പോർട്ട്

പേശികളിലെ വേദന, പ്രത്യേകിച്ച് മുതുക് വേദന, ശരീരത്തിൽ തണുപ്പ്, ക്ഷീണം, തലവേദന എന്നിവയാണ് പനിയുടെ ലക്ഷണങ്ങൾ. വയറിളക്കവും ഛർദ്ദിയും പലപ്പോഴും ജലദോഷത്തിന്റെ ലക്ഷണങ്ങളല്ലെങ്കിലും, ഇവ പനി ബാധിക്കുന്നവർക്ക് ഉണ്ടാകാം. വ്യക്തമായ ലക്ഷണങ്ങൾ കാണിക്കാതെയും ആളുകൾക്ക് പനി ഉണ്ടാകാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ, ഒരു വ്യക്തിക്ക് പനിയോ ജലദോഷമോ ഉണ്ടോ എന്ന് നിർണ്ണയിക്കാൻ ഒരു പ്രത്യേക ഡയഗ്നോസ്റ്റിക് പരിശോധന നടത്താവുന്നതാണ്. കോവിഡ് പോലുള്ള മറ്റ് അണുബാധകളുമായി താരതമ്യപ്പെടുത്താവുന്ന ലക്ഷണങ്ങളും ജലദോഷത്തിലോ പനിയിലോ ഉൾപ്പെടാം. സാധാരണ ജലദോഷത്തേക്കാൾ കഠിനമായ ലക്ഷണങ്ങളാണ് ഫ്ലൂവിന് ഉണ്ടാകുന്നത്. മൂക്കൊലിപ്പ്, തലവേദന എന്നിവയാണ് ജലദോഷത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News