Coffee: ഇടയ്ക്കിടെ കാപ്പി കുടിക്കുന്ന ശീലമുണ്ടോ? അപകടങ്ങൾ പതിയിരിപ്പുണ്ടെന്ന് അറിയുക

Coffee side effects: കാപ്പി കുടിക്കുന്നതിന് നിരവധി ​ഗുണങ്ങൾ ഉണ്ട്. എന്നാൽ, പതിവായി നിരവധി തവണ കാപ്പി കുടിക്കുന്നത് പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

Written by - Zee Malayalam News Desk | Last Updated : Aug 6, 2022, 12:05 PM IST
  • പ്രതിദിനം മൂന്ന് കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്ന ആളുകൾക്ക് ഉറക്കം കുറവാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്
  • കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നവർക്ക് ഉറക്കം പലപ്പോഴും തടസ്സപ്പെടുന്നതായി കണ്ടെത്തി
  • ഉറക്കം കുറവുള്ളവർ തീർച്ചയായും കാപ്പി ഒഴിവാക്കേണ്ടതാണ്
  • ഉറക്കമില്ലായ്മ പല രോ​ഗങ്ങളിലേക്കും നയിക്കും
Coffee: ഇടയ്ക്കിടെ കാപ്പി കുടിക്കുന്ന ശീലമുണ്ടോ? അപകടങ്ങൾ പതിയിരിപ്പുണ്ടെന്ന് അറിയുക

കാപ്പി കുടിക്കുന്നത് ഭൂരിഭാഗം പേർക്കും വളരെ ഇഷ്ടമുള്ള കാര്യമാണ്. ക്ഷീണം കുറയുന്നതിനും ഉന്മേഷം ഉണ്ടാകുന്നതിനും ഒരു കാപ്പി കുടിക്കുന്നത് നല്ലതായിരിക്കും. കാപ്പി ശരീരത്തിന് ഊർജ്ജവും ഉന്മേഷവും നൽകും. കാപ്പി കുടിക്കുന്നത് വഴി ശരീരഭാരം കുറയ്ക്കാൻ സാധിക്കും എന്നിങ്ങനെ കാപ്പി കുടിക്കുന്നതിന് നിരവധി ​ഗുണങ്ങൾ ഉണ്ട്. എന്നാൽ, പതിവായി നിരവധി തവണ കാപ്പി കുടിക്കുന്നത് പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകും. പരമാവധി 400 മില്ലിഗ്രാം കാപ്പി കുടിക്കുന്നത് ആരോ​ഗ്യകരമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, നിശ്ചിത അളവിൽ കൂടുതൽ കഫീൻ ശരീരത്തിൽ എത്തുന്നത് ആരോ​ഗ്യത്തിന് വിപരീത ഫലം ചെയ്യുമെന്നാണ് ആരോ​ഗ്യവി​ദ​ഗ്ധർ വ്യക്തമാക്കുന്നത്.

എന്തുകൊണ്ടാണ് കാപ്പി കുടിക്കുന്നത് നിർത്തേണ്ടത്:
കാപ്പി അമിതമായി കഴിക്കുന്നത് ഹൃദയത്തിന് ദോഷം ചെയ്യും: പഠനങ്ങൾ വ്യക്തമാക്കുന്നത് കാപ്പി അമിതമായി കുടിക്കുന്നത് കൊറോണറി ധമനികളിലെ രക്തയോട്ടം കുറയ്ക്കുമെന്നാണ്. ഹൃദയമിടിപ്പ് കുറയ്ക്കുകയും അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാക്കുകയും കാലക്രമേണ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും.

ഉറക്കത്തെ ബാധിക്കുന്നു: പ്രതിദിനം മൂന്ന് കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്ന ആളുകൾക്ക് ഉറക്കം കുറവാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നവർക്ക് ഉറക്കം പലപ്പോഴും തടസ്സപ്പെടുന്നതായി കണ്ടെത്തി. ഉറക്കം കുറവുള്ളവർ തീർച്ചയായും കാപ്പി ഒഴിവാക്കേണ്ടതാണ്. ഉറക്കമില്ലായ്മ പല രോ​ഗങ്ങളിലേക്കും നയിക്കും.

ALSO READ: Fenugreek Seeds Benefits: വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കാം; നിരവധിയാണ് ​ഗുണങ്ങൾ

ശരീരത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നു: കാപ്പി അധികമായി കഴിക്കുന്നത് ശരീരത്തിലെ പ‍ഞ്ചസാരയുടെ അളവ് വർധിക്കുന്നതിന് കാരണമാകുന്നു. കാപ്പിയിൽ പഞ്ചസാര ചേർക്കുന്നത് കുറവാണെങ്കിലും ഇത് പലപ്പോഴായി കുറച്ച് വീതം ശരീരത്തിലെത്തുമ്പോൾ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ സാധ്യതയുണ്ട്. കലോറി അധികമാകാനും ഇതുവഴി ശരീരഭാരം വർധിക്കാനും കാരണമാകും.

മാനസികാവസ്ഥയ്ക്ക് ദോഷകരം: കഫീൻ അഡ്രിനാലിൻ പോലുള്ള കാറ്റെകോളമൈനുകൾ വർധിപ്പിക്കുന്നു. കഫീൻ ഉയർന്ന അളവിൽ ശരീരത്തിലെത്തുന്നത് മാനസിക പിരിമുറുക്കവും അസ്വസ്ഥതയും ഉണ്ടാക്കും. ഇത് മാനസികാവസ്ഥയെ ദോഷകരമായി ബാധിക്കും.

വന്ധ്യതയ്ക്ക് കാരണമാകും: ഒരു ദിവസം അഞ്ച് കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്നത് വന്ധ്യതയ്ക്ക് കാരണമാകുമെന്ന് വിവിധ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ​ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവർ തീർച്ചയായും കാപ്പി കുടിക്കുന്നത് കുറയ്ക്കണം. ​ഗർഭം ധരിച്ചശേഷം കഫീൻ പൂർണമായും ഉപേക്ഷിക്കുകയോ അല്ലെങ്കിൽ പ്രതിദിനം 200 മില്ലിഗ്രാമിൽ താഴെയായി കുറയ്ക്കുകയോ ചെയ്യണം. കാരണം അമിതമായി കഫീൻ ശരീരത്തിലെത്തുന്നത് കുഞ്ഞിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News