ആയുർവേദ ഗുണങ്ങളാൽ നിറഞ്ഞ കരിഞ്ചീരകം ഭക്ഷണത്തെ രുചികരമാക്കുക മാത്രമല്ല പല രോഗങ്ങൾക്കുമുള്ള മരുന്ന് കൂടിയാണ്. കരിഞ്ചീരകത്തിൽ പലതരം പോഷകങ്ങളും ഔഷധ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, സോഡിയം, കാൽസ്യം, പൊട്ടാസ്യം, ഫൈബർ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണിത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ അഭിപ്രായത്തിൽ, കരിഞ്ചീരകത്തിന്റെ ഗുണം ലഭിക്കാൻ അത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് വേണ്ടത്. പ്രതിരോധശേഷി വർധിപ്പിക്കുകയും കൂടാതെ ഹൃദയാരോഗ്യത്തിനും ഇത് ഉത്തമമാണ്. കരിഞ്ചീരകം ദിവസവും കഴിക്കുന്നതിലൂടെ ലഭിക്കുന്ന ചില ആരോഗ്യ ഗുണങ്ങൾ ഇതാ.
ALSO READ: വര്‍ഷത്തില്‍ രണ്ട് കുത്തിവെയ്പ്പ്; എച്ച്.ഐ.വിയെ പ്രതിരോധിക്കാനുള്ള മരുന്ന് വിജയം
പ്രതിരോധശേഷി വർധിപ്പിക്കുന്നു
കരിഞ്ചീരകത്തിൽ ആൻ്റി ഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനൊപ്പം ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കരിഞ്ചീരക എണ്ണ കഴിക്കുന്നതും പ്രതിരോധശേഷിക്ക് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു.
പ്രമേഹത്തെ നിയന്ത്രിക്കുന്നു
കരിഞ്ചീരകം കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് ഗുണം ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കരിഞ്ചീരകപ്പൊടി രാവിലെ വെറും വയറ്റിൽ കഴിക്കുകയാണ് വേണ്ടത്.
മെറ്റബോളിസം വർധിപ്പിക്കുന്നു
കരിഞ്ചീരകം ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിന് സഹായകമാണ്, അതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ, ഇതിൻ്റെ പൊടി തേനും ചെറുചൂടുള്ള വെള്ളവും കലർത്തി രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുന്നു.
ദഹനം
കരിഞ്ചീരകം കഴിക്കുന്നതും ദഹനത്തിന് നല്ലതാണ്. ഇത് ഗ്യാസ്, വയറിളക്കം, ദഹന പ്രശ്നങ്ങൾ എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു.
ഹൃദയാരോഗ്യം
കരിഞ്ചീരകം പതിവായി കഴിക്കുന്നത് കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തെ ആരോഗ്യകരമാക്കാനും സഹായിക്കുന്നു. ഇതിൻ്റെ ഉപയോഗം ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും അതുവഴി ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടേണ്ടതാണ്.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.