വിലകൂടിയ സൗന്ദര്യ വ‍ർധക വസ്തുക്കൾ തോറ്റ് പോകും, കഞ്ഞിവെള്ളത്തിന്റെ ​ഗുണങ്ങൾ അറിയാം

 ദിവസവും കഞ്ഞിവെള്ളത്തിൽ മുഖം കഴുകുന്നത് മുഖത്തിന്റെ തിളക്കം കൂട്ടും. ടാനിം​ഗ്, പി​ഗ്മെന്റേഷൻ തുടങ്ങിയവയ്ക്കും ഇതൊരു പരിഹാരമാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 10, 2022, 11:56 AM IST
  • മുഖക്കുരു ആണ് നിങ്ങളുടെ പ്രശ്നമെങ്കിൽ കഞ്ഞിവെള്ളം ബെസ്റ്റാണ്.
  • ഇതുപയോഗിച്ചാൽ മുഖത്തെ പാടുകളും മാറും.
  • കഞ്ഞിവെള്ളം ചർമ്മത്തിന് മാത്രമല്ല മുടിക്കും വളരെ ഗുണം ചെയ്യും.
വിലകൂടിയ സൗന്ദര്യ വ‍ർധക വസ്തുക്കൾ തോറ്റ് പോകും, കഞ്ഞിവെള്ളത്തിന്റെ ​ഗുണങ്ങൾ അറിയാം

സമീപകാലത്തായി കൊറിയൻ ചർമ്മ സംരക്ഷണത്തെക്കുറിച്ച് ഇന്ത്യയിൽ ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പോലും ഇന്ന് കൊറിയൻ ചർമ്മ സംരക്ഷണം ആധിപത്യം പുലർത്തുന്നു. ചർമ്മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിനുള്ള അവരുടെ രീതി വ്യത്യസ്തമാണ്. മുടിയുടെയും ചർമ്മത്തിന്റെയും സംരക്ഷണത്തിനായി അവർ ഉപയോ​ഗിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. വിലകൂടിയ ഉൽപ്പന്നങ്ങൾ പോലും കഞ്ഞിവെള്ളത്തിന്റെ ​ഗുണങ്ങൾക്ക് മുൻപിൽ പരാജയപ്പെടും. കഞ്ഞി വെള്ളത്തിന്റെ ഗുണങ്ങളെക്കുറിച്ച് നോക്കാം.

1.  ദിവസവും കഞ്ഞിവെള്ളത്തിൽ മുഖം കഴുകുന്നത് മുഖത്തിന്റെ തിളക്കം കൂട്ടും. ടാനിം​ഗ്, പി​ഗ്മെന്റേഷൻ തുടങ്ങിയവയ്ക്കും ഇതൊരു പരിഹാരമാണ്. കഞ്ഞിവെള്ളം മുഖത്ത് തേച്ച് 5 മിനിറ്റ് മസാജ് ചെയ്യുക. ശേഷം മുഖം കഴുകുക.

2. കഞ്ഞിവെള്ളത്തിൽ വിറ്റാമിൻ എ, സി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചുളിവുകളും നേർത്ത വരകളും പോലുള്ള വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ സഹായിക്കുന്നു. ദിവസവും സോപ്പ് ഉപയോഗിച്ച് മുഖം കഴുകുക, പഞ്ഞി ഉപയോ​ഗിച്ച് കഞ്ഞിവെള്ളം മുഖത്ത് പുരട്ടുക. 10 മിനിറ്റിനു ശേഷം വെള്ളം ഉപയോ​ഗിച്ച് കഴുകി കളയുക.

3. മുഖക്കുരു ആണ് നിങ്ങളുടെ പ്രശ്നമെങ്കിൽ കഞ്ഞിവെള്ളം ബെസ്റ്റാണ്. ഇതുപയോഗിച്ചാൽ മുഖത്തെ പാടുകളും മാറും. പഞ്ഞി ഉപയോ​ഗിച്ച് മുഖക്കുരു ഉള്ള ഭാ​ഗത്ത് കഞ്ഞിവെള്ളം പുരട്ടുക. ഒരു പഞ്ഞി തന്നെ വീണ്ടും വീണ്ടും ഉപയോ​ഗിക്കാതരിക്കുക. ദിവസവും ഇത് ചെയ്യാവുന്നതാണ്. 

4. കഞ്ഞിവെള്ളം ചർമ്മത്തിന് മാത്രമല്ല മുടിക്കും വളരെ ഗുണം ചെയ്യും. ഇതിന്റെ ഉപയോഗം മുടിക്ക് തിളക്കവും നൽകുന്നു. ആഴ്ചയിൽ രണ്ടുതവണ ഇത് ഉപയോഗിക്കുക. മുടി ഷാംപൂ ചെയ്ത ശേഷം കഞ്ഞി വെള്ളത്തിൽ കഴുകുക. അഞ്ച് മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിൽ വീണ്ടും കഴുകുക.

5. മുടിയുടെ അറ്റം പൊട്ടുന്നുണ്ടെങ്കിൽ കഞ്ഞിവെള്ളം നല്ലൊരു പരിഹാരമാണ്. ഇതിനായി ഒരു പാത്രം എടുത്ത് അതിൽ കഞ്ഞിവെള്ളം ഒഴിച്ച ശേഷം അതിൽ നിങ്ങളുടെ മുടി 10 മുതൽ 15 മിനിറ്റ് വരെ മുക്കി വയ്ക്കുക. അതിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഇങ്ങനെ ചെയ്താൽ ഉടൻ തന്നെ ഈ പ്രശ്‌നത്തിൽ നിന്ന് മുക്തി നേടാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News