Benefits of Raisins: ഉണക്കമുന്തിരിയ്ക്ക് ഗുണങ്ങള്‍ ഏറെ, കഴിയ്ക്കേണ്ട വിധം അറിയാം

ഉണക്കമുന്തിരി കഴിക്കുമെന്ന് പലരും പറയാറുണ്ട്, എന്നാല്‍ ,  അതിന്‍റെ ഗുണം കാണാനില്ല എന്നാണ് പലരുടെയും  പരാതി. ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളും ഉണ്ട്. എന്നാല്‍, അത് കഴിയ്ക്കേണ്ട വിധത്തില്‍ കഴിയ്ക്കണം എന്ന് മാത്രം.

Written by - Zee Malayalam News Desk | Last Updated : Feb 8, 2022, 11:23 PM IST
  • ഉണക്കമുന്തിരി ശരിയായ വിധത്തില്‍ കഴിച്ചാല്‍ മാത്രമേ അതിന്‍റെ ഗുണം ലഭിക്കൂ.
  • ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളും ഉണ്ടെങ്കിലും അത് കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണം എന്താണെന്ന് നോക്കാം
Benefits of Raisins: ഉണക്കമുന്തിരിയ്ക്ക് ഗുണങ്ങള്‍ ഏറെ, കഴിയ്ക്കേണ്ട വിധം അറിയാം

Benefits of Raisins: ഉണക്കമുന്തിരി കഴിക്കുമെന്ന് പലരും പറയാറുണ്ട്, എന്നാല്‍ ,  അതിന്‍റെ ഗുണം കാണാനില്ല എന്നാണ് പലരുടെയും  പരാതി. ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളും ഉണ്ട്. എന്നാല്‍, അത് കഴിയ്ക്കേണ്ട വിധത്തില്‍ കഴിയ്ക്കണം എന്ന് മാത്രം.

ഉണക്കമുന്തിരി ശരിയായ വിധത്തില്‍ കഴിച്ചാല്‍ മാത്രമേ അതിന്‍റെ  ഗുണം ലഭിക്കൂ. ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളും ഉണ്ടെങ്കിലും അത് കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണം എന്താണെന്ന് അറിയാമോ? 

കുതിര്‍ത്ത് മുന്തിരിയില്‍  ഒരുപാട് ഗുണങ്ങളുണ്ട്. കാരണം കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ഉദാഹരണത്തിന്, കുതിർത്ത ഉണക്കമുന്തിരി ദഹനത്തിനും കാഴ്ചശക്തിക്കും പ്രതിരോധശേഷിക്കും വലിയ ഒരു അനുഗ്രഹമാണ്. ഉണക്കമുന്തിരി യുടെ മറ്റു ഗുണങ്ങള്‍ അറിയാം...  

Also Read: Sprouts Health Benefits: പ്രഭാതഭക്ഷണമായി മുളപ്പിച്ച പയർ, ഗുണങ്ങള്‍ അറിയാം

ശരീരഭാരം കുറയും
ഉണക്കമുന്തിരി കുതിർക്കുന്നത് അവയുടെ പോഷകമൂല്യം വർദ്ധിപ്പിക്കുമെന്ന് നമുക്കറിയാം.   അതുകൊണ്ട് തന്നെ ഉണക്കമുന്തിരി കുതിർത്ത് കഴിച്ചാൽ കൂടുതല്‍ പ്രയോജനം ലഭിക്കും.  കുതിർത്ത ഉണക്കമുന്തിരി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അതായത്, ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കുതിർത്തത്  ഉണക്കമുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും.

ദഹനവ്യവസ്ഥ മെച്ചപ്പെടുത്തും 
ഉണക്കമുന്തിരി കുതിർത്ത ശേഷം കഴിക്കുന്നത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുന്നു. നാരുകളാൽ സമ്പന്നമായതിനാലാണിത്. ഇത് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ ഗുണം ചെയ്യും. അതുകൊണ്ട് കഴിയുമെങ്കിൽ ഉണക്കമുന്തിരി കുതിർത്തത് കഴിക്കാൻ ശ്രമിക്കണം. 

കണ്ണുകൾക്ക് ഗുണം ചെയ്യും
ഉണക്കമുന്തിരി കുതിർത്തത്കഴിയ്ക്കുന്നതുകൊണ്ട്  കണ്ണിന് ധാരാളം ഗുണങ്ങളുണ്ട്. അതിനാൽ കാഴ്ചശക്തി അൽപ്പം കുറവുള്ളവർ ഉണക്കമുന്തിരി കുതിർത്തത്  കഴിക്കണം. കുതിർത്ത ഉണക്കമുന്തിരിയിൽ പോളിഫിനോളിക് ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഇതുകൂടാതെ, കുതിർത്ത ഉണക്കമുന്തിരിയിൽ ഇരുമ്പ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുതിർത്തു കഴിയ്ക്കുന്നതിലൂടെ ഉണക്കമുന്തിരിയുടെ പ്രഭാവം തണുക്കുന്നു, ചൂട് ശരീരപ്രകൃതി ഉള്ളവര്‍  കുതിർത്ത ഉണക്കമുന്തിരി കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ് 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News