Benefits and side effects of Pickle: അമിതമായാല്‍...! അച്ചാറിന്‍റെ ഗുണങ്ങളും ദോഷങ്ങളും അറിയാം

  ഭക്ഷണത്തിനൊപ്പം അല്പം അച്ചാര്‍,  അത് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല.  അച്ചാര്‍ ഒരു അതിപുരാതന ഭക്ഷ്യ സംസ്കരണ പ്രക്രിയ ആണ്,

Written by - Zee Malayalam News Desk | Last Updated : May 17, 2022, 05:48 PM IST
  • അച്ചാറുകൾ നമ്മുടെ ആരോഗ്യത്തിന് നല്ലതാണോ? ഇതിന് എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളും ഉണ്ട്, അറിയാം
Benefits and side effects of Pickle: അമിതമായാല്‍...! അച്ചാറിന്‍റെ ഗുണങ്ങളും ദോഷങ്ങളും അറിയാം

Benefits and side effects of Pickle:  ഭക്ഷണത്തിനൊപ്പം അല്പം അച്ചാര്‍,  അത് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല.  അച്ചാര്‍ ഒരു അതിപുരാതന ഭക്ഷ്യ സംസ്കരണ പ്രക്രിയ ആണ്,

നാലായിരം വര്‍ഷം മുന്‍പ് ഇന്ത്യയില്‍ നിന്ന്  ടൈഗ്രിസിലേക്ക് കൊണ്ടുപോയ കക്കരിക്ക, ഉപ്പ്, മുളക് എന്നിവ ചേര്‍ത്ത് ദീര്‍ഘ നാളത്തേയ്ക്ക് സൂക്ഷിക്കാന്‍ ആരംഭിച്ച പ്രക്രിയയാണ്  ഇന്ന് നാം കാണുന്ന അച്ചാര്‍...!!  

മധുരം, ഉപ്പ്, പുളി, നല്ല സുഗന്ധങ്ങൾ എന്നിവയുടെ അതിമനോഹരമായ കൂടിച്ചേരല്‍ കാരണം അച്ചാറുകൾ ഭക്ഷണമേശയിലെ ഏറ്റവും മികച്ചതും എന്നാല്‍, ഒഴിവാക്കാന്‍ വയ്യാത്തതുമായ ഒരു  വിഭവമായി  ഇന്ന് മാറിയിരിയ്ക്കുകയാണ്.    

പക്ഷേ, അച്ചാറുകൾ നമ്മുടെ ആരോഗ്യത്തിന് നല്ലതാണോ? ഇതിന് എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളും ഉണ്ട്?  അച്ചാര്‍ സംബന്ധിച്ച ഈ ചോദ്യങ്ങള്‍ എല്ലാവരുടെയും മനസില്‍ ഉണ്ടാകാം. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് നിങ്ങള്‍ക്ക് ഇവിടെ ലഭിക്കുക. നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടാതായ അച്ചാറിന്‍റെ ഗുണങ്ങളും ദോഷങ്ങളും അറിയാം. 

അച്ചാറിന്‍റെ ഗുണങ്ങൾ (Benefits of Pickle (Achaar): 

പ്രമേഹം നിയന്ത്രിക്കുക (Pickle Control Diabetes): അച്ചാറില്‍  കലോറിയും കാർബോഹൈഡ്രേറ്റും  കുറവാണ്. അതിനാല്‍ ഇത് പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാന്‍ സാധിക്കും. അച്ചാറുകൾ പ്രമേഹരോഗികൾക്ക് ആരോഗ്യകരമായ ഭക്ഷണമാണ്. പഠനമനുസരിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അച്ചാറുകള്‍ സഹായിക്കുന്നു. അച്ചാറുകളും മറ്റ് സംസ്കരിച്ച പഴങ്ങളും പച്ചക്കറികളും  രക്തത്തിലെ HbA1c അളവ് കുറയ്ക്കാൻ സഹായിക്കുന്നു, അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍  അച്ചാറുകള്‍ സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു (Pickle Helps in Weight Loss): അച്ചാറുകൾ പോഷകസമൃദ്ധമായ ഒരു ലഘുഭക്ഷണമാണ്. അത് കലോറി കുറവുള്ളതും ധാരാളം പോഷകങ്ങൾ അടങ്ങിയതുമാണ്. എരിവുള്ള അച്ചാറുകൾ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിയ്ക്കും.  ശരീരഭാരം കുറയ്ക്കാന്‍ അഗരഹിക്കുന്ന വര്‍ക്ക്  ഇത്  ഗുണം ചെയ്യുന്ന ഒരു  ഭക്ഷണ പദാര്‍ത്ഥമാണ്. അച്ചാര്‍ ഏത് ആരോഗ്യകരമായ വിഭവത്തിനൊപ്പവും കഴിക്കാം.

ഗർഭാവസ്ഥയിൽ നല്ലത് (Pickle Good in Pregnancy): ഗർഭാവസ്ഥയിൽ അച്ചാര്‍ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.  ഗര്‍ഭാവസ്ഥയില്‍ രാവിലെ ഉണ്ടാകുന്ന അസ്വസ്ഥകള്‍ക്ക്  ഉത്തമ പരിഹാരമാണ് അല്പം അച്ചാര്‍ കഴിയ്ക്കുക എന്നത്.  

ദഹനം മെച്ചപ്പെടുത്തുന്നു (Pickle Improves Digestion): ദഹന സമയത്ത്  നമ്മുടെ ശരീരത്തില്‍ പ്രോബയോട്ടിക്കുകൾ ഉത്പാദിപ്പിക്കപ്പെടുന്നു, ഇത് നമ്മുടെ വയറ്റില്‍ നല്ല ബാക്ടീരിയകളുടെ (Good Bacteria) ബാലൻസ് പുനഃസ്ഥാപിക്കാനും ദഹന പ്രശ്നങ്ങൾ ലഘൂകരിക്കാനും സഹായിക്കും. വയറിളക്കം, ഗ്യാസ്, മലബന്ധം എന്നിവയ്ക്ക് ആശ്വാസം നൽകാൻ അച്ചാറുകൾ സഹായിക്കുന്നു.

സമ്മർദ്ദം കുറയ്ക്കുന്നു (Pickle Reduces Stress): പഠനമനുസരിച്ച് പുളിപ്പിച്ച ഭക്ഷണങ്ങളും നമ്മുടെ മാനസികാവസ്ഥയും തമ്മിൽ ബന്ധമുണ്ട്. അച്ചാറുകൾ പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങളിൽ കാണപ്പെടുന്ന നല്ല ബാക്ടീരിയകൾ (Good Bacteria) നമ്മുടെ മനസിന് വിശ്രമം നല്‍കുന്നു,  ഒപ്പം  സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും സഹായിക്കുന്നു. അതായത് എല്ലാ ദിവസവും അല്പം അച്ചാര്‍ കഴിയ്ക്കുന്നത്‌ ആശങ്ക അകറ്റും.... 

എന്നാല്‍, നമുക്കറിയാം ഏതെങ്കിലും ഭക്ഷണം അമിതമായി കഴിയ്ക്കുന്നത് ദോഷഫലങ്ങള്‍ ഉണ്ടാക്കും.  അതായത്, 
കൂടിയ അളവില്‍ അച്ചാറുകളോ അച്ചാറിൽ നിന്നുള്ള ഉപ്പ് ലായനിയോ കഴിക്കുന്നത് ശരീരത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. 

അച്ചാറിന്‍റെ പാർശ്വഫലങ്ങൾ  (Side Effects of pickles (Achaar):-

ഉയർന്ന തോതില്‍ ഉപ്പ് (High Salt): അച്ചാറിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഉപ്പിന്‍റെ അളവ് ഒരു ശരാശരി വ്യക്തിക്ക് ഒരു ദിവസത്തേയ്ക്ക് മുഴുവന്‍ മതിയാകും. അതിനാല്‍, ദിവസം ഒരു തവണയില്‍ കൂടുതല്‍ അച്ചാര്‍ കഴിയ്ക്കുന്നത് നല്ലതല്ല.

രക്തസമ്മർദ്ദം വർധിപ്പിക്കുന്നു (Increases Blood Pressure): അച്ചാര്‍ കഴിയ്ക്കുമ്പോള്‍ ചിലരില്‍  രക്തസമ്മർദ്ദം താൽക്കാലികമായി വർദ്ധിക്കും. പാരമ്പര്യമായി ഉയർന്ന രക്തസമ്മർദ്ദമുള്ളവര്‍  ഉള്ളവർ അച്ചാർ കഴിക്കുന്നത് ഒഴിവാക്കണം.

ജലം നിലനിർത്തൽ (Water Retention): അച്ചാറുകൾ ശരീരത്തിന് വെള്ളം നിലനിർത്താനുള്ള കഴിവ് കുറയ്ക്കുന്നു. അതിനാല്‍, അച്ചാറുകൾ ചെറിയ അളവിൽ മാത്രമേ ഉപയോഗിക്കാവൂ.

ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു (Increases the risk of cancer): അച്ചാറുകൾ നിങ്ങളുടെ ആരോഗ്യത്തിന്  നല്ലതാണ്. എന്നാല്‍, മിതമായ അളവിൽ മാത്രം കഴിയ്ക്കുക.  അച്ചാറുകൾ അന്നനാളം, ആമാശയ ക്യാന്‍സറിന് വഴിതെളിക്കും.  

ഉയർന്ന കൊളസ്ട്രോൾ (High in Cholesterol): പച്ചക്കറികൾ ഉയര്‍ന്ന അളവില്‍ എണ്ണയിൽ മുക്കിയാണ്  അച്ചാറുകൾ ഉണ്ടാക്കുന്നത്.  ഈ എണ്ണ  ഈർപ്പവുമായുള്ള ബന്ധം ഇല്ലാതാക്കുന്നു. എന്നാല്‍, ഇത് കൊളസ്ട്രോളിന്‍റെ അളവ് ഉയർത്തുന്നു. ഇത് നിങ്ങളെ ഹൃദ്രോഗത്തിലേയ്ക്ക് നയിക്കുന്നു. കൂടാതെ, ദീർഘകാലമായുള്ള ഉയർന്ന കൊളസ്ട്രോളിന്‍റെ അളവ് കരളിനെ ദോഷകരമായി ബാധിക്കുന്നു.

അതിനാൽ, മിതമായ അളവിൽ മാത്രം അച്ചാറുകൾ ആസ്വദിക്കുന്നതാണ് ആരോഗ്യത്തിന് ഉചിതം!

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News