ആസ്ട്ര സെനെക്കയുടെ നേസൽ വാക്സിൻ പ്രാരംഭ പരിശോധനയിൽ ആവശ്യമായ ഫലങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടു. ആസ്ട്ര സെനെക്ക ഗുണപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോവിഡിനെതിരെ ഒരു നാസൽ സ്പ്രേ വികസിപ്പിച്ചെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടിയായി. ഈ സാഹചര്യത്തിൽ ഗവേഷകർ ഇതുമായി മുന്നോട്ട് പോകില്ലെന്നാണ് സൂചന. പരീക്ഷണത്തിൽ പങ്കെടുത്തവരിൽ ചെറിയ വിഭാഗത്തിന് മാത്രമാണ് ആന്റിബോഡി പ്രതികരണം കണ്ടതെന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ആദ്യ പരീക്ഷണത്തിന് ശേഷം ആന്റിബോഡിയുടെ ചെറിയ തെളിവുകൾ മാത്രമാണ് ലഭിച്ചത്. ആസ്ട്ര സെനെക്കയുടെ ധനസഹായത്തോടെ നടത്തിയ ട്രയലിൽ, കോവിഡിനെതിരെ വാക്സിനേഷൻ എടുക്കാത്ത 30 പേരും ബൂസ്റ്ററായി നേസൽ സ്പ്രേ സ്വീകരിച്ച 12 പേരും ഉൾപ്പെടുന്നു. ഒരു ലളിതമായ ഉപകരണത്തിലൂടെ രോഗികളുടെ മൂക്കിലേക്ക് വാക്സിൻ നൽകി. കൊവിഡിനെതിരെ മ്യൂക്കോസൽ, സിസ്റ്റമാറ്റിക് ആന്റിബോഡികൾ (മൂക്കിലെ ടിഷ്യൂകളിലും രക്തത്തിലും) പരീക്ഷിച്ചു. ആദ്യത്തെ ഡോസിന് ശേഷം മ്യൂക്കോസൽ ആൻറിബോഡികളുടെ തെളിവുകൾ കുറവാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നേസൽ സ്പ്രേ സ്വീകരിച്ച് ഒരു മാസത്തിന് ശേഷം കണ്ടെത്താനാകുന്ന സിസ്റ്റമാറ്റിക് ആന്റിബോഡികൾ ഒരു വിഭാഗത്തിൽ മാത്രമാണ് കാണിച്ചത്. രണ്ട് വാക്‌സിൻ ഉപയോഗിച്ച് നേടിയതിനേക്കാൾ ആന്റിബോഡികളുടെ അളവ് അപ്പോഴും കുറവായിരുന്നു.
നേസൽ വാക്സിനുകൾ നൽകാൻ എളുപ്പമുള്ളതിനാൽ ലോകം പ്രതീക്ഷയോടെയാണ് ഈ മേഖലയിലുള്ള പരീക്ഷത്തെ നോക്കിക്കാണുന്നത്. കൂടാതെ, റിപ്പോർട്ടുകൾ പ്രകാരം, നേസൽ സ്പ്രേകൾക്ക് അണുബാധയ്ക്ക് കാരണമാകുന്ന വൈറസിനെ ശ്വാസനാളത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന ഘട്ടത്തിൽ തന്നെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, വാക്സിൻ നന്നായി പ്രവർത്തിക്കുന്നതിൽ പരാജയപ്പെടാനുള്ള ഒരു കാരണം അത് ആമാശയത്തിൽ വച്ച് നശിപ്പിക്കപ്പെടുകയോ ശ്വാസകോശഭാഗങ്ങളിൽ കൂടുതൽ നേരം പറ്റിനിൽക്കാതിരിക്കുകയോ ചെയ്യുന്നതിനാലാകാമെന്നാണ്. ഭാരത് ബയോടെക്കിന്റെ നേസൽ വാക്സിൻ ഇന്ത്യൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മാസം അംഗീകരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...