Assam tea: ഈ അസം തേയിലയുടെ വില കിലോയ്ക്ക് 1.15 ലക്ഷം; വിലയേക്കാൾ നിങ്ങളെ അമ്പരപ്പിക്കും വില വർധിക്കാനുള്ള കാരണം

Manohari Gold tea: ടീ ഇൻടെക് എന്ന സ്വകാര്യ വെബ്‌സൈറ്റിൽ "മനോഹരി ഗോൾഡ് ടീ" ലേലം ചെയ്തപ്പോഴാണ് ഇത്രയും വില ലഭിച്ചതെന്ന് എസ്റ്റേറ്റ് ഉടമ രാജൻ ലോഹ്യ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Dec 18, 2022, 08:37 AM IST
  • ലോകത്തിലെ ഏറ്റവും അപൂർവമായ തേയിലകൾ അസമിലെ ദിബ്രുഗഢ് പ്രദേശത്ത് കാണാം
  • ഇതിൽ മനോഹരി ഗോൾഡ് ടീയും ഉൾപ്പെടുന്നു
  • രാത്രിയിൽ വിരിയുന്ന ഇളം മുകുളങ്ങൾ സൂര്യപ്രകാശം ഏൽക്കുന്നതിന് മുൻപ് തന്നെ ശേഖരിക്കുന്നതിനാൽ ഇവയ്ക്ക് സ്വാദവും ​ഗുണവും കൂടുതലാണ്
  • ഇക്കാരണത്താൽ തന്നെയാണ് ഇവയ്ക്ക് ഇത്രയും വില വർധിക്കാനും കാരണം
Assam tea: ഈ അസം തേയിലയുടെ വില കിലോയ്ക്ക് 1.15 ലക്ഷം; വിലയേക്കാൾ നിങ്ങളെ അമ്പരപ്പിക്കും വില വർധിക്കാനുള്ള കാരണം

ദിസ്പു‍ർ: അസമിലെ അപൂർവയിനം തേയിലയ്ക്ക് കിലോഗ്രാമിന് 1.15 ലക്ഷം രൂപ. അസമിലെ ദിബ്രുഗഢ് പ്രദേശത്ത് കൃഷി ചെയ്യുന്ന "മനോഹരി തേയില"യ്ക്കാണ് സ്വകാര്യ ലേലത്തിൽ വൻ തുക ലഭിച്ചത്. വെള്ളിയാഴ്ച ടീ ഇൻടെക് എന്ന സ്വകാര്യ വെബ്‌സൈറ്റിൽ "മനോഹരി ഗോൾഡ് ടീ" ലേലം ചെയ്തപ്പോഴാണ് ഇത്രയും വില ലഭിച്ചതെന്ന് എസ്റ്റേറ്റ് ഉടമ രാജൻ ലോഹ്യ മാധ്യമങ്ങളോട് പറഞ്ഞു. ഈ അപൂർവയിനം തേയില ആർകെ ടീ സെയിൽസ് ആണ് വാങ്ങിയത്.

എന്തുകൊണ്ടാണ് "മനോഹരി ഗോൾഡ് ടീ" ഇത്രയും വിലയുള്ളതായത്?

ലോകത്തിലെ ഏറ്റവും അപൂർവമായ തേയിലകൾ അസമിലെ ദിബ്രുഗഢ് പ്രദേശത്ത് കാണാം. ഇതിൽ മനോഹരി ഗോൾഡ് ടീയും ഉൾപ്പെടുന്നു. രാത്രിയിൽ വിരിയുന്ന ഇളം മുകുളങ്ങൾ സൂര്യപ്രകാശം ഏൽക്കുന്നതിന് മുൻപ് തന്നെ ശേഖരിക്കുന്നതിനാൽ ഇവയ്ക്ക് സ്വാദവും ​ഗുണവും കൂടുതലാണ്. ഇക്കാരണത്താൽ തന്നെയാണ് ഇവയ്ക്ക് ഇത്രയും വില വർധിക്കാനും കാരണം. "മനോഹരി ഗോൾഡ് ടീ" ജിടിഎസി വഴി 2021 ഡിസംബറിൽ കിലോഗ്രാമിന് 99,999 രൂപയ്ക്കാണ് വിറ്റത്. മുൻവർഷങ്ങളിലെ കണക്കുകൾ പ്രകാരം ഒരു കിലോഗ്രാം മനോഹരി ഗോൾഡ് ടീയുടെ വില 2018ൽ 39,100 രൂപയും 2019ൽ 50,000 രൂപയും 2020ൽ 75,000 രൂപയുമായിരുന്നു.

ചായ പ്രേമികളുടെ ദിവസം; അന്താരാഷ്ട്ര ചായ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

നിങ്ങൾ ഒരു ചായ പ്രേമിയാണോ? നിങ്ങൾ ഒരു ചൂടുള്ള ചായ ആസ്വദിക്കുന്നത് ഇഷ്ടപ്പെടുന്ന ആളാണോ? നമ്മളിൽ ഭൂരിഭാഗം പേരും കാപ്പി ആസ്വദിക്കുന്നവരാകും. എന്നിരുന്നാലും ചായയ്ക്ക് നമ്മുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം, ഇന്തോനേഷ്യ, കെനിയ, മലാവി, മലേഷ്യ, ഉഗാണ്ട, ഇന്ത്യ, ടാൻസാനിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഡിസംബർ 15 ന് അന്താരാഷ്ട്ര ചായ ദിനമായി ആചരിക്കുന്നു.

ALSO READ: Loss Of Appetite: വിശപ്പില്ലായ്മയുടെ കാരണങ്ങളും പ്രതിവിധിയും

അന്താരാഷ്ട്ര തേയില ദിനം 2022: ചരിത്രം
ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തിൽ, 5,000 വർഷങ്ങൾക്ക് മുമ്പ് ചൈനയിൽ ചായ ഉപയോഗിച്ചതിന് ചരിത്രപരമായ തെളിവുകൾ ഉണ്ട്. ചൈനീസ് ചക്രവർത്തി ഷെൻ നുങ്ങും അദ്ദേഹത്തിന്റെ സൈനികരും ഒരു മരത്തിന്റെ ചുവട്ടിൽ അഭയം തേടിയപ്പോൾ ഈ പാനീയം ആദ്യമായി രുചിച്ചുവെന്നാണ് ചരിത്രം. അവർ വെള്ളം തിളപ്പിക്കുന്നതിനിടയിൽ, കാറ്റിൽ പറന്നുവന്ന ചില ചായ ഇലകൾ ചൂടുവെള്ളത്തിൽ വീണ് കലർന്നു. ഇങ്ങനെയാണ് അവർക്ക് ചായ പരിചിതമായതെന്നാണ് ചരിത്രം പറയുന്നത്.

പുരാതന ചൈനയിൽ കണ്ടെത്തിയതിനുശേഷം, ലോകത്തിന്റെ പല ഭാഗങ്ങളിലും ചായ ഒരു പ്രധാന പാനീയമായി മാറി. ഇത് മതപരമായ ആചാരങ്ങളുടെ പ്രതീകമായും ഏഷ്യൻ സംസ്കാരത്തിലെ ഒരു ഔഷധമായും മാറി. ചൈനയുടെ തേയില കുത്തകയുമായി മത്സരിക്കുന്നതിനായി ബ്രിട്ടീഷുകാർ 1824-ൽ തേയില കൃഷി വാണിജ്യപരമായി അവതരിപ്പിച്ചു. ഇന്ത്യയിൽ അസം, പശ്ചിമ ബംഗാൾ, കർണാടക, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിൽ തേയില വ്യാപകമായി കൃഷി ചെയ്യുന്നു. 2005ൽ ന്യൂഡൽഹിയിലാണ് ആദ്യമായി ഈ ദിനം ആചരിച്ചത്. ലോകമെമ്പാടുമുള്ള ആഘോഷങ്ങൾ വിപുലമാക്കാൻ ഇന്ത്യൻ സർക്കാർ 2015 ൽ യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനോട് (എഫ്എഒ) നിർദ്ദേശിച്ചു. 2015 മുതലാണ് അന്താരാഷ്ട്ര തലത്തിൽ തേയില ദിനം ആചരിച്ച് തുടങ്ങിയത്.

ALSO READ: Winter Care: ശൈത്യകാല രോ​ഗങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

അന്താരാഷ്ട്ര തേയില ദിനം 2022: തീം
ഈ വർഷത്തെ തീം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വർഷം, "ചായയും ന്യായമായ വ്യാപാരവും" എന്നതായിരുന്നു തീം. ഈ തീമിന്റെ പ്രാഥമിക ലക്ഷ്യം തേയിലയുടെ സാമ്പത്തിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു, പ്രത്യേകിച്ച് തേയില കൃഷി ചെയ്യുന്ന പ്രദേശങ്ങളിലെ ദരിദ്രരായ ആളുകൾക്ക് സാമ്പത്തിക ഉന്നമനം ഉണ്ടാകുന്ന വിധത്തിൽ അവരുടെ ഉൽപ്പന്നം അന്താരാഷ്ട്ര വിപണിയിൽ പരിചയപ്പെടുത്തുക എന്നതാണ്.

അന്താരാഷ്ട്ര തേയില ദിനം 2022: പ്രാധാന്യം
സുസ്ഥിരമായ തേയില ഉൽപ്പാദനം, വ്യാപാരം, ഉപഭോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് ദിനം ലക്ഷ്യമിടുന്നത്. കടുത്ത ദാരിദ്ര്യം കുറയ്ക്കുന്നതിനും പട്ടിണിയെ ചെറുക്കുന്നതിനും പ്രകൃതിവിഭവങ്ങളും ഉപജീവന മാർഗ്ഗങ്ങളും സംരക്ഷിക്കുന്നതിനും വ്യവസായം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആഗോള, പ്രാദേശിക, ദേശീയ നേതാക്കൾക്ക് ഇത് അവസരം നൽകുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News