Watermelon Seeds: തണ്ണിമത്തന്റെ വിത്തുകൾ എറിഞ്ഞുകളയല്ലേ... ​ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

Benefits Of Watermelon Seeds: തണ്ണിമത്തന്റെ ഫലത്തിൽ മാത്രമല്ല, പോഷക​ഗുണങ്ങൾ ഉള്ളത്. തണ്ണിമത്തന്റെ കുരുവും വളരെ പോഷക സമ്പുഷ്ടമാണ്. വിറ്റാമിൻ എ, സി, പൊട്ടാസ്യം, സിങ്ക്, കൊഴുപ്പ്, കലോറി എന്നിവ അടങ്ങിയിരിക്കുന്ന പോഷക സമ്പുഷ്ടമായ ഫലമാണിത്.

Written by - Zee Malayalam News Desk | Last Updated : Jul 11, 2023, 12:27 PM IST
  • തണ്ണിമത്തൻ വിത്തുകൾ പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെയും സമ്പന്നമായ ഉറവിടമാണ്
  • അതുമാത്രമല്ല, ഒമേഗ -3, മഗ്നീഷ്യം, ചെമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷക ഘടകങ്ങളുടെ മികച്ച ഉറവിടം കൂടിയാണിത്
Watermelon Seeds: തണ്ണിമത്തന്റെ വിത്തുകൾ എറിഞ്ഞുകളയല്ലേ... ​ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

തണ്ണിമത്തൻ വിത്തിന്റെ ആരോഗ്യ ഗുണങ്ങൾ: വേനൽക്കാലത്ത് നമുക്ക് ഏറ്റവും പ്രിയങ്കരമായ പഴമാണ് തണ്ണിമത്തൻ. വിറ്റാമിൻ എ, സി, പൊട്ടാസ്യം, സിങ്ക്, കൊഴുപ്പ്, കലോറി എന്നിവ അടങ്ങിയിരിക്കുന്ന പോഷക സമ്പുഷ്ടമായ ഫലമാണിത്. നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ ഇത് അത്യന്താപേക്ഷിതമാണ്. തണ്ണിമത്തന്റെ ഫലത്തിൽ മാത്രമല്ല, പോഷക​ഗുണങ്ങൾ ഉള്ളത്. തണ്ണിമത്തന്റെ കുരുവും വളരെ പോഷക സമ്പുഷ്ടമാണ്.

തണ്ണിമത്തൻ വിത്തുകൾ പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെയും സമ്പന്നമായ ഉറവിടമാണ്. അതുമാത്രമല്ല, ഒമേഗ -3, മഗ്നീഷ്യം, ചെമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷക ഘടകങ്ങളുടെ മികച്ച ഉറവിടം കൂടിയാണിത്. അതിനാൽ, തണ്ണിമത്തന്റെ വിത്തുകൾ വലിച്ചെറിയുന്നതിന് മുൻപ് അവയുടെ ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

1. ചർമ്മത്തിന്റെ ആരോ​ഗ്യത്തിന്: നിങ്ങൾക്ക് തിളങ്ങുന്ന ആരോ​ഗ്യമുള്ള ചർമ്മം വേണമെന്ന് ആ​ഗ്രഹമുണ്ടോ? തണ്ണിമത്തൻ വിത്തുകൾ നിങ്ങൾക്ക് വളരെയധികം ​ഗുണം ചെയ്യും. വറുത്ത തണ്ണിമത്തൻ വിത്തുകൾ മുഖക്കുരു കുറയ്ക്കാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കും.

ALSO READ: Healthy Foods: ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് തെറ്റായ രീതിയിലോ? അറിയാം, തിരുത്താം

2 . മുടിയുടെ ആരോ​ഗ്യത്തിന്: തണ്ണിമത്തൻ വിത്ത് കഴിക്കുന്നതിലൂടെ ഇത് നിങ്ങളുടെ ചർമ്മത്തിന് മാത്രമല്ല, നിങ്ങളുടെ മുടിക്കും ഗുണം ചെയ്യും. മുടി കൊഴിച്ചിൽ തടയാനും മുടിക്കുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കാനും സഹായിക്കുന്ന മാംഗനീസ് മത്തങ്ങ വിത്തുകളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

3. ഹൃദയാരോഗ്യം: തണ്ണിമത്തൻ വിത്തുകൾ ഫാറ്റി ആസിഡുകളുടെ നല്ല ഉറവിടമാണ്. ഈ കൊഴുപ്പുകൾ ഹൃദയാഘാതം, ഹൃദ്രോ​ഗങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. ഒരു ആന്റി ഓക്‌സിഡന്റായി പ്രവർത്തിക്കുന്നതിലൂടെ, ഇത് ഹൃദയത്തിന്റെ ആരോ​ഗ്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

4. ഊർജ്ജവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നതിന്: തണ്ണിമത്തൻ വിത്തുകൾ ഊർജ്ജം വർദ്ധിപ്പിക്കുന്ന ഒരു ഭക്ഷണമാണ്. കാരണം, അവയിൽ ധാരാളം മൈക്രോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ഈ വിത്തുകളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും വയർ നിറഞ്ഞിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

5. എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന്: പ്രായമാകുന്നതിന് അനുസരിച്ച്, നമ്മൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ദുർബലമായ അസ്ഥികൾ. തണ്ണിമത്തൻ വിത്തുകൾ പതിവായി കഴിക്കുന്നത് അസ്ഥികളുടെ ബലം വർധിപ്പിക്കാനും അസ്ഥിരോ​ഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News