ബെംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ ബിജെപി-യുവമോർച്ച പ്രാദേശിക നേതാവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നു. യുവമോർച്ചയുടെ പ്രദേശിക നേതാവായ പ്രവീൺ നെട്ടാരു (32) വിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയതെന്നാണ് വിവരം. ബെല്ലാരെയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കേരള-കർണാടക അതിർത്തി പ്രദേശത്താണ് കൊലപാതകം നടന്നത്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പോലീസ് സുരക്ഷ ശക്തമാക്കി.
ബിജെപി യുവമോർച്ച ജില്ലാ സെക്രട്ടറിയായിരുന്നു പ്രവീൺ നെട്ടാരു. ബെല്ലാരെയിൽ വ്യാപാര സ്ഥാപനം നടത്തിയിരുന്ന പ്രവീൺ കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ബെല്ലാരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
ALSO READ: Haryana Dsp Killing: ഹരിയാനയിൽ ഡിഎസ്പിയെ ട്രക്ക് കയറ്റി കൊന്നു, പിന്നിൽ മാഫിയ എന്ന് സംശയം
#WATCH Puttur | Body of BJP Yuva Morcha worker Praveen Nettaru, who was hacked to death by unidentified people in Bellare yesterday, being taken to his residence in Sullia of Dakshina Kannada district
BJP workers and members of different Hindu organisations present#Karnataka pic.twitter.com/QUaKfuQ8Pg
— ANI (@ANI) July 27, 2022
ದಕ್ಷಿಣ ಕನ್ನಡ ಜಿಲ್ಲೆ ಸುಳ್ಯದ ನಮ್ಮ ಪಕ್ಷದ ಕಾರ್ಯಕರ್ತ ಪ್ರವೀಣ್ ನೆಟ್ಟಾರು ಅವರ ಬರ್ಬರ ಹತ್ಯೆ ಖಂಡನೀಯ. ಇಂಥ ಹೇಯಕೃತ್ಯ ಎಸಗಿರುವ ದುಷ್ಕರ್ಮಿಗಳನ್ನು ಶೀಘ್ರವಾಗಿ ಬಂಧಿಸಿ ಕಾನೂನಿನ ಅಡಿಯಲ್ಲಿ ಶಿಕ್ಷಿಸಲಾಗುವುದು.
ಪ್ರವೀಣ ಆತ್ಮಕ್ಕೆ ಶಾಂತಿ ಸಿಗಲಿ, ಈ ನೋವನ್ನು ಭರಿಸುವ ಶಕ್ತಿಯನ್ನು ದೇವರು ಅವರ ಕುಟುಂಬಕ್ಕೆ ಕರುಣಿಸಲಿ. ಓಂ ಶಾಂತಿಃ pic.twitter.com/kCk3W6hVc5— Basavaraj S Bommai (@BSBommai) July 26, 2022
പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പ്രവീൺ നെട്ടാരുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അനുശോചനം അറിയിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...