ശ്രീകണ്ഠപുരം: സഹോദരനെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയിലായതായി റിപ്പോർട്ട്. കൂട്ടുംമുഖത്തെ കമുകറകണ്ടി പുതിയപുരയില്‍ ഹൗസില്‍ കെ.പി.നവാസിനെയാണ് ശ്രീകണ്ഠപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ മുകുന്ദന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ എം.വി ഷിജു അറസ്റ്റ് ചെയ്തത്.
Also Read: വയനാട്ടിൽ വൻ ലഹരി വേട്ട; പിടികൂടിയത് 8 ലക്ഷത്തോളം വിലമതിക്കുന്ന എംഡിഎംഎ
അറസ്റ്റിലായ നവാസിന് മത്സ്യവില്‍പനയാണ് തൊഴില്‍. ഭാര്യയുണ്ടായിരിക്കെ മറ്റൊരു യുവതിയുമായി സ്ഥലംവിട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതക ശ്രമത്തില്‍ എത്തിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12:45 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എള്ളരഞ്ഞിയിലെ കമുകറകണ്ടി പുതിയപുരയില്‍ കെ.പി. മഹറൂഫിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്. പ്രതിയുടെ മാതാവിന്റെ സഹോദരിയുടെ മകനാണ് മഹറുഫ്.
വിവാഹിതനായ നവാസ് ആ ബന്ധം നിലനില്‍ക്കെ മറ്റൊരു യുവതിയുമായി സ്ഥലംവിട്ടിരുന്നു പരാതിയെ തുടര്‍ന്ന് കേസെടുത്ത പോലീസ് നവാസിനെയും യുവതിയെയും കസ്റ്റഡിയിലെടുത്ത് തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി. ഇരുവരെയും സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചതിനെ തുടര്‍ന്ന് നവാസ് യുവതിയെ അവരുടെ വീട്ടില്‍ കൊണ്ടാക്കി. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഭാര്യയുടെ വീട്ടിലെത്തി ഭാര്യയെയും മക്കളെയും കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും കുടുംബാംഗങ്ങള്‍ അനുവദിച്ചില്ല.
Also Read:
ഇത് മഹ്‌റൂഫിന്റെ ഒത്താശയോടെയാണ് കുടുംബാംഗങ്ങള്‍ ഇങ്ങനെ പെരുമാറിയതെന്ന് കരുതിയ യുവാവ് കുടുംബാംഗങ്ങളെ വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് പിറ്റേ ദിവസം ഉച്ചയ്ക്ക് ഗുഡ്‌സ് ഓട്ടോറിക്ഷയുമായി വന്ന നവാസ് പരിപ്പായിയില്‍ നിര്‍ത്തിയിട്ട മഹറൂഫിന്റെ ഗുഡ്സ് ഓട്ടോറിക്ഷയിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ മഹറുഫിന് പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ശ്രീകണ്ഠപുരം പോലീസില്‍ പരാതി നല്‍കിയതോടെ വധശ്രമത്തിന് കേസെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.