Crime News: ബംഗളൂരുവിൽ നിന്നും എംഡിഎംഎയുമായി എത്തിയ യുവാവ് പത്തനംതിട്ടയിൽ പിടിയിൽ

Youth Arrested With MDMA: കഴിഞ്ഞ ഒന്നരമാസമായി ഡാൻസാഫിന്റെ നിരീക്ഷണത്തിലാണ് മിഥുൻ.  പോലീസ് ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷനടക്കം നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 20, 2023, 07:08 AM IST
  • എംഡിഎംഎയുമായി യുവാവ് പത്തനംതിട്ടയിൽ പിടിയിൽ
  • പത്തനംതിട്ട മൈലപ്ര സ്വദേശി മിഥുൻ രാജീവിനെയാണ് പോലീസ് പിടികൂടിയത്
Crime News: ബംഗളൂരുവിൽ നിന്നും എംഡിഎംഎയുമായി എത്തിയ യുവാവ് പത്തനംതിട്ടയിൽ പിടിയിൽ

പത്തനംതിട്ട: ബംഗളൂരുവിൽ നിന്നും എംഡിഎംഎയുമായി എത്തിയ യുവാവ് പത്തനംതിട്ടയിൽ പിടിയിൽ.  പത്തനംതിട്ട മൈലപ്ര സ്വദേശി മിഥുൻ രാജീവിനെയാണ് പോലീസ് പിടികൂടിയത്.  ബം​ഗളൂരുവിൽ നിന്ന് ആഴ്ചതോറും എംഡിഎംഎ കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ അംഗമാണ് അറസ്റ്റിലായ മിഥുനെന്നാണ് പോലീസ് പറയുന്നത്.

Also Read: രണ്ട് പെൺകുട്ടികൾ, 60000 വേണം; ബോളിവുഡ് നടിയുടെ സെക്സ് റാക്കറ്റ് പോലീസ് പൂട്ടിച്ചത് ഇങ്ങനെ

ഡാൻസാഫ് ടീമിന്റെയും പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് മിഥുൻ രാജീവ് പിടിയിലാകുന്നത്.  മിഥുൻ കഴിഞ്ഞ ഒന്നരമാസമായി ഡാൻസാഫിന്റെ നിരീക്ഷണത്തിലാണ്.  പോലീസ് ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷനടക്കം നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം പ്രതി ബം​ഗളൂരുവിലേക്ക് മയക്കുമരുന്നിനായി പോയന്ന വിവരം ലഭിച്ചതു മുതൽ പോലീസ് മിഥുനായി വല വിരിച്ച് കാത്തിരിക്കുകയായിരുന്നു. 

Also Read: Panchgrahi Yog: വ്യാഴത്തിന്റെ സംക്രമണം സൃഷ്ടിക്കും പഞ്ചഗ്രഹി യോഗം; ഈ 5 രാശിക്കാർ ലഭിക്കും ബമ്പർ നേട്ടങ്ങൾ!

ബം​ഗളൂരൂവിൽ നിന്നും സ്വകാര്യ ബസിലാണ് മിഥുൻ പത്തനംതിട്ടയിലേക്ക് വന്നത്. ബസ് റാന്നിയിലെത്തിയത് മുതൽ ഡാൻസാഫ് ടീം ബസിനെ പിന്തുടറുകയായിരുന്നു. ശേഷം മൈലപ്ര പള്ളിപ്പടിയിൽ ഇറങ്ങിയ മിഥുനെ പോലീസ് പിടികൂടുകയായിരുന്നു. ആദ്യം പോലീസിനോട് തട്ടിക്കയറുകയും ബഹളം വയ്ക്കുകയും, ചോദ്യം ചെയ്തപ്പോൾ സഹകരിച്ചതുമില്ല ഒടുവിൽ പിടിവീണുവെന്ന് മനസിലായതോടെ എംഡിഎംഎ കയ്യിലുണ്ടെന്ന് മിഥുൻ സമ്മതിക്കുകയായിരുന്നു. 

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ 

 

തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിലുണ്ടായിരുന്ന ബ്രഡ് പായ്ക്കറ്റിനുള്ളിൽ ചെറിയ കവറുകളിലൊളിപ്പിച്ച 9.61 ഗ്രാം എംഡിഎംഎ സംഘം പിടിച്ചെടുത്തത്. നാർക്കോട്ടിക് ഡിവൈഎസ്പി കെ എ വിദ്യാധരന്റെയും പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം സംയുക്തമായാണ് പ്രതിയെ പൂട്ടിയത്.  കയ്യിലുള്ള എംഡിഎംഎ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വിൽപ്പന നടത്താനായിരുന്നുവെന്ന് പ്രതി മൊഴി നൽകി. ഇയാൾക്കൊപ്പമുള്ള സംഘത്തിലെ മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News