Crime News: ആളൂരിൽ പതിനേഴുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

Sexual Assault Case: പ്രണയം നടിച്ചു പീഡിപ്പിക്കുകയും തുടർന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോൾ കൂടുതല്‍ അടുപ്പം കാണിക്കാതെ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയുമായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 30, 2023, 10:12 AM IST
  • പതിനേഴുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ
  • കോഴിക്കോട് കൊണ്ടോട്ടി സ്വദേശിയായ അജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്
  • ഒരു സ്ഥലത്തും സ്ഥിരമായി നില്‍ക്കുന്ന സ്വഭാവമില്ലാത്തയാളാണ് അജിൻ
Crime News: ആളൂരിൽ പതിനേഴുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

തൃശൂര്‍: ആളൂരില്‍ പതിനേഴുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ശേഷം കടന്നുകളഞ്ഞ ഇരുപതുകാരൻ അറസ്റ്റില്‍. കോഴിക്കോട് കൊണ്ടോട്ടി സ്വദേശിയായ അജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ വഴിയാണ് പെൺകുട്ടി അജിനുമായി അടുത്തത്.

Also Read: Drown: ഫോട്ടോയെടുക്കുന്നതിനിടെ പുഴയിൽ വീണു; നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

ശേഷം പ്രണയം നടിച്ചു പീഡിപ്പിക്കുകയും തുടർന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോൾ കൂടുതല്‍ അടുപ്പം കാണിക്കാതെ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയുമായിരുന്നു.  തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസെടുത്തതോടെ ഇയാൾ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഒരു സ്ഥലത്തും സ്ഥിരമായി നില്‍ക്കുന്ന സ്വഭാവമില്ലാത്തയാളാണ് അജിൻ.  ഇയാൾ പല സ്ഥലങ്ങളില്‍ സെയില്‍സ്‍മാനായും മറ്റു പല ജോലികളും ചെയ്തു വരികയായിരുന്നു.  പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് ഇയാളെ കുടുക്കുകയായിരുന്നു. മാത്രമല്ല ആരുമായും സ്ഥിര സൗഹൃദം സ്ഥാപിക്കുന്ന ശീലമില്ലാത്ത ആളായിരുന്നു അജിൻ.  അതുകൊണ്ടുതന്നെ ഇയാൾ പോലീസിന്റെ കണ്ണ് വെട്ടിച്ചു തിരുവനതപുരം, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലായി നടക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായും ഇയാള്‍ പ്രണയത്തിലായതായും റിപ്പോർട്ടുണ്ട്.

Also Read: Surya Favourite Zodiacs: നിങ്ങൾ ഈ രാശിക്കാരാണോ? എങ്കിൽ സൂര്യന്റെ പ്രിയ രാശിക്കാർ!

അന്വേഷണ സംഘം ഇയാളെ കഴിഞ്ഞ ദിവസം രാത്രി പാലക്കാട് കൊല്ലങ്കോട് ഗ്രാമത്തില്‍ നിന്നാണ് പിടികൂടിയത്. തൃശൂര്‍ റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.കെ. ഷൈജുവും, ആളൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.സി. രതീഷും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ. യു. രമേഷ്, സീനിയര്‍ സി.പി.ഒ.  ഇ.എസ്. ജീവന്‍, സി.പി.ഒമാരായ ഐ.വി.സവീഷ്, കെ.എസ്. ഉമേഷ് എന്നിവരടങ്ങിയ സംഘം കൊല്ലങ്കോട് പോലീസിന്റെ കൂടി സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ ബൈക്കിലിടിച്ച് അപകടം; ഒരാൾക്ക് പരുക്ക്

നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. എറണാകുളം പാലാരിവട്ടത്ത് ഇന്നലെ അർധരാത്രിയോടെയായിരുന്നു  അപകടമുണ്ടായത്. സുരാജ് സഞ്ചരിച്ച കാർ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പരിക്കേറ്റ ബൈക്ക് യാത്രികനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം ഭാഗത്തേക്കു വരികയായിരുന്ന സുരാജിന്റെ കാർ പാലാരിവട്ടത്തു വച്ച് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.  മലപ്പുറം സ്വദേശിയായ ശരത്തിനാണ് പരിക്കേറ്റത്.  ഇയാളുടെ കാലിനാണ് പരിക്കേറ്റത്.   ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപതി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.  സൂരജിന് കൃത്യമായ പരിക്കില്ലെന്നും ആശുപത്രിയിൽ എത്തിയ ശേഷം അദ്ദേഹം മടങ്ങിയെന്നാണ് റിപ്പോർട്ടിൽ. അപകടത്തിൽ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News