Crime News: ഉത്സവ പറമ്പുകളിൽ പതിവായി മോഷണം നടത്തുന്ന യുവാവ് പിടിയിൽ

Crime News: ആറങ്ങോട്ടുക്കര മുല്ലക്കല്‍ ഉത്സവത്തിന് അമ്പലപ്പറമ്പില്‍ നിന്നും അഞ്ചോളം മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതിന് ചാലിശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിപിനെ അറസ്റ്റ് ചെയ്തത്. 

Written by - Ajitha Kumari | Last Updated : Feb 4, 2023, 09:36 AM IST
  • ഉത്സവ പറമ്പുകളില്‍ നടന്ന് മോഷണം പതിവാക്കിയ യുവാവിനെ പോലീസ് പൊക്കി
  • അഞ്ചോളം മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസിലാണ് വിപിനെ അറസ്റ്റ് ചെയ്തത്
Crime News: ഉത്സവ പറമ്പുകളിൽ പതിവായി മോഷണം നടത്തുന്ന യുവാവ് പിടിയിൽ

പാലക്കാട്: ഉത്സവ പറമ്പുകളില്‍ നടന്ന് മോഷണം പതിവാക്കിയ യുവാവിനെ പോലീസ് പൊക്കി. വടക്കഞ്ചേരി വണ്ടാഴി നെല്ലിക്കോട് വീട്ടില്‍ ഉദയകുമാര്‍ എന്ന വിപിനിനെയാണ് പോലീസ് പിടികൂടിയത് . ഉത്സവ പറമ്പുകളിലെ തിരക്ക് കേന്ദ്രീകരിച്ച് മൊബൈല്‍ ഫോണും, പേഴ്‌സും മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി.

Also Read: Crime News : കണ്ണൂരിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം; 20 പവനും പണവും കവർന്നു

ആറങ്ങോട്ടുക്കര മുല്ലക്കല്‍ ഉത്സവത്തിന് അമ്പലപ്പറമ്പില്‍ നിന്നും അഞ്ചോളം മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതിന് ചാലിശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിപിനെ അറസ്റ്റ് ചെയ്തത്.  ഇയാൾ മംഗലം ഡാം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു പെണ്‍കുട്ടിയെ കൊന്നതുള്‍പ്പടെയുള്ള കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Also Read: ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും, ലഭിക്കും വൻ സമ്പൽസമൃദ്ധി

പോലീസ് കുറച്ചു ദിവസമായി ഇയാളെ തേടി ശക്തമായ  അന്വേഷണത്തിലായിരുന്നു. വ്യാഴാഴ്ച്ചയാണ് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഇയാളെ പിടിക്കൂടിയത്. ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ സതീശ് കുമാര്‍, എഎസ്‌ഐ റഷീദലി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുല്‍ റഷീദ്, ജനമൈത്രി ബീറ്റ് ഓഫീസര്‍ എ ശ്രീകുമാര്‍, സി പി ഒ പ്രശാന്ത് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News