Thiruvananthapuram : വിഴിഞ്ഞത്ത് ഭർത്താവിനൊപ്പം വാടക വീട്ടിൽ തമാസിച്ചുരുന്ന 24കാരിയായി അർച്ചന തീക്കൊളുത്തി മരിച്ച സംഭംവം (Vizhinjam Archana Suicide) ഇനി ജില്ല ക്രൈം ബ്രാഞ്ച് (District Crime Branch) അന്വേഷിക്കും. ഇന്ന് യുവതിയുടെ മൃതദേഹവുമായി പ്രതിഷേധിച്ച് നാട്ടുകാർ വിഴിഞ്ഞം റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. അതെ തുടർന്നാണ് നടപടി.
അർച്ചനയുടെ മരണവുമായി സംബന്ധിച്ച് ഭർത്താവ് സുരേഷിനെ ചോദ്യം ചെയ്ത് മാത്രം വിട്ടയച്ചതിനെതിരെയാണ് നാട്ടുകൾ റോഡ് ഉപരോധിച്ചത്. പ്രതിഷേധം കനത്തപ്പോൾ സുരേഷിനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലുള്ള സുരേഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ഇന്നലെയാണ് അർച്ചന വാടകവീട്ടിൽ തീകൊളുത്തി മരിച്ച വാർത്ത പുറത്ത് വന്നത്. സുരേഷിനെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കണമെന്ന് ബന്ധുക്കൾ പ്രതിഷേധം തുടരുമെന്നും അർച്ചനയുടെ ബന്ധുക്കൾ അറിയിച്ചു.
അതേസമയം സുരേഷിനെതിരെ കേസ് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ല കലക്ടറും തഹ്സിദാറും ഉറപ്പ് നൽകിയതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. ഫോർട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തിൽ സുരേഷിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് നാട്ടുകാരോടായി ഉദ്യോഗസ്ഥർ അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് 24കാരിയായ അർച്ച ഭാർത്താവിനൊപ്പം താമസിച്ചു കൊണ്ടിരുന്ന വാടക വീട്ടിൽ തീക്കൊളുത്തി സ്വയം മരിച്ചത്. സംഭവത്തിന് തൊട്ട് പിന്നാലെ ഭർത്താവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. പൊലീസ് കസ്റ്റഡലെടുത്ത സുരേഷിനെ ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു.
ALSO READ : Suicide : കേരളത്തെ നടുക്കി വീണ്ടും 2 യുവതികൾ കൂടി ഭർതൃഗ്രഹത്തിൽ ജീവനൊടുക്കി
ഒരു വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. അർച്ചനയുടെ മരണത്തിൽ ദുരുഹതയുണ്ടെന്ന് ആരോപിച്ച് അർച്ചനയുടെ ബന്ധുക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...