Vehicle Theft: മോഷ്ടിച്ച ഇന്നോവ, പ്രതിയുടെ ഫാസ്റ്റ് ആൻറ് ഫ്യൂരിയസ് റൈഡ്; കിട്ടിയത് നാട്ടുകാരുടെ കയ്യിൽ

പിടികൂടാനായി പോലീസ് പിന്തുടരുവേ പുനലൂരിന് സമീപം അഞ്ചോളം വാഹനങ്ങളിൽ ഇടിച്ചതിന് ശേഷം പോലീസിനെ വെട്ടിച്ച്  കാര്യറ വഴിപത്തനാപുരം ഭാഗത്തേക്ക് എത്തി

Written by - Zee Malayalam News Desk | Last Updated : Oct 22, 2023, 06:49 AM IST
  • പിടികൂടാനായി പോലീസ് പിന്തുടരവേ പുനലൂരിന് സമീപം അഞ്ചോളം വാഹനങ്ങളിൽ ഇടിച്ചു
  • ഒക്ടോബർ 12-നാണ് ഇയാൾ ഇന്നോവ കാർ മോഷ്ടിച്ചത്
  • നെടുവന്നൂർ പകൽ വീടിന് സമീപം വാഹനം ഇടിച്ചിറക്കുകയായിരുന്നു
Vehicle Theft: മോഷ്ടിച്ച ഇന്നോവ, പ്രതിയുടെ ഫാസ്റ്റ് ആൻറ് ഫ്യൂരിയസ് റൈഡ്; കിട്ടിയത് നാട്ടുകാരുടെ കയ്യിൽ

പത്തനാപുരം:  മോഷ്ടിച്ച വാഹനവുമായി മുങ്ങി ഒടുവിൽ അപകടം വരുത്തിയ പ്രതി യെ പിടികൂടി. പാലോട് പ്രബിൻ ഭവനിൽ പ്രബിൻ (28)-നെയാണ് പോലിസും നാട്ടുകാരും ചേർന്ന് പിടികൂടിയത്. നാവായിക്കുളത്തു നിന്നും ഒക്ടോബർ 12-നാണ് ഇയാൾ ഇന്നോവ കാർ മോഷ്ടിച്ചത്. 

വാഹനം നഷ്ടമായത് മനസ്സിലാക്കിയ ഉടമ  നാവായിക്കുളം ജോസ് നിവാസിൽ എസ് സഹദേവൻ കല്ലമ്പലം പോലീസിൽ പരാതി നല്കിയിരുന്നു. പോലീസ് അന്വഷണം നടത്തിവരുന്നതിനിടെ പ്രബിൻ വാഹനം ഓടിക്കുന്നതായി കണ്ടെത്തി. തുടർന്ന് പിടികൂടാനായി പോലീസ് പിന്തുടരുവേ പുനലൂരിന് സമീപം അഞ്ചോളം വാഹനങ്ങളിൽ ഇടിച്ചതിന് ശേഷം പോലീസിനെ വെട്ടിച്ച്  കാര്യറ വഴിപത്തനാപുരം ഭാഗത്തേക്ക് എത്തി. 

നെടുവന്നൂർ പകൽ വീടിന് സമീപം റെയിൽവേ ലൈനിന് സമീപത്തേക്ക് വാഹനം  ഓടിച്ചിറക്കിയതിനുശേഷം കടന്നു കളഞ്ഞ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രബിന് വാഹന മോഷണമടക്കം നിരവധി കേസുകൾ ഉള്ളതായി കുന്നിക്കോട് പൊലീസ് പറഞ്ഞു. പ്രതി പോലീസ് കസ്റ്റഡിയിൽ . 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News