Illicit Liquor | വ്യാജമദ്യം കഴിച്ച് ഇരിങ്ങാലക്കുടയിൽ രണ്ട് പേർ മരിച്ചു

ബസ് സ്റ്റാൻഡിന് സമീപമുള്ള നിശാന്തിന്റെ കടയിൽ വച്ച് ഇരുവരും മദ്യം കഴിച്ചിരുന്നെന്ന് പൊലീസ് പറയുന്നു. അതിന് ശേഷം ബൈക്കിൽ സഞ്ചരിക്കവേ വഴിയിൽ നിശാന്ത് കുഴഞ്ഞു വീഴുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Nov 30, 2021, 10:38 AM IST
  • തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇവർ മദ്യം കഴി‍ച്ചത്
  • കുഴഞ്ഞ് വീണതിനെ തുടർന്ന് ഉടൻ തന്നെ ഇവരെ ഇരങ്ങാലക്കുടയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • എന്നാൽ നിശാന്ത് തിങ്കളാഴ്ച രാത്രിയോടെ മരിച്ചു
  • ബിജു ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചു
Illicit Liquor | വ്യാജമദ്യം കഴിച്ച് ഇരിങ്ങാലക്കുടയിൽ രണ്ട് പേർ മരിച്ചു

തൃശൂർ: ഇരിങ്ങാലക്കുടയിൽ വിഷമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ നിശാന്ത് (43), ബിജു (42) എന്നിവരാണ് മരിച്ചത്. ബസ് സ്റ്റാൻഡിന് സമീപമുള്ള നിശാന്തിന്റെ കടയിൽ വച്ച് ഇരുവരും മദ്യം (Liquor) കഴിച്ചിരുന്നെന്ന് പൊലീസ് പറയുന്നു. അതിന് ശേഷം ബൈക്കിൽ സഞ്ചരിക്കവേ വഴിയിൽ നിശാന്ത് കുഴഞ്ഞു വീഴുകയായിരുന്നു. 

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇവർ മദ്യം കഴി‍ച്ചത്. കുഴഞ്ഞ് വീണതിനെ തുടർന്ന് ഉടൻ തന്നെ ഇവരെ ഇരങ്ങാലക്കുടയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നിശാന്ത് തിങ്കളാഴ്ച രാത്രിയോടെ മരിച്ചു. ബിജു ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചു. നിശാന്ത് മരിച്ചതിനെ തുടർന്ന് ബിജുവിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.

ALSO READ: Bihar Hooch Tragedy|ബിഹാർ വ്യാജമദ്യ ദുരന്തത്തിൽ മരണനിരക്ക് 24 ആയി ഉയർന്നു

തുടർന്ന്, ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. പോലീസെത്തി ഇവർ കുടിച്ച ദ്രാവകം പരിശോധിച്ചു. സാമ്പിളുകൾ ശേഖരിച്ചു. ഇത് പരിശോധനയ്ക്കായി കാക്കനാട് റീജിയണൽ ലാബിലേക്ക് അയക്കുമെന്ന് പോലീസ് വ്യക്തമാക്കി.

സ്പിരിറ്റ് പോലുള്ള ദ്രാവകം കുടിച്ചതാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. മദ്യം എവിടെ നിന്നാണ് ലഭിച്ചത് എന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News