Thrikkakara Child Torture : തൃക്കാക്കരയിലെ കുട്ടിക്കേറ്റ ക്രൂരമർദനം; പിതാവ് കള്ളം പറയുകയാണ്, കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്ന് ആന്റണി ടിജിൻ

Thrikkakara Child Torture: കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ സുഹൃത്താണ് അന്റണി.

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Feb 23, 2022, 02:12 PM IST
  • താൻ ഒളിവിൽ അല്ല ഇടപ്പള്ളിയിൽ തന്നെയുണ്ടെന്ന് ആന്റണി വ്യക്തമാക്കി.
  • കുട്ടിയുടെ അച്ഛൻ നുണപറഞ്ഞ് തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും
  • പിതാവിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും കുട്ടിക്കും കുടുംബകത്തിനും ലഭിച്ചിട്ടില്ലയെന്ന് അന്റണി ആരോപിക്കുന്നു.
Thrikkakara Child Torture : തൃക്കാക്കരയിലെ കുട്ടിക്കേറ്റ ക്രൂരമർദനം; പിതാവ് കള്ളം പറയുകയാണ്, കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്ന് ആന്റണി ടിജിൻ

കൊച്ചി : തൃക്കാക്കരയിൽ രണ്ട് വയസുകാരിക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ വെളിപ്പെടുത്തലുമായി പെൺകുട്ടിയെ ഉപദ്രവിച്ചെന്ന് ആരോപിക്കപ്പെടുന്ന അന്റണി ടിജിൻ. കുട്ടിയുടെ പിതാവ് കള്ളം പറയുകയാണെന്നും താൻ കുട്ടിയെയും കുടുംബത്തെയും സംരക്ഷിക്കാൻ മാത്രമാണ് ശ്രമിച്ചിട്ടുള്ളതെന്നും ആന്റണി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ സുഹൃത്താണ് അന്റണി.

അതേസമയം താൻ ഒളിവിൽ അല്ല ഇടപ്പള്ളിയിൽ തന്നെയുണ്ടെന്ന് ആന്റണി വ്യക്തമാക്കി. കുട്ടിയുടെ അച്ഛൻ നുണപറഞ്ഞ് തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും പിതാവിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും കുട്ടിക്കും കുടുംബകത്തിനും ലഭിച്ചിട്ടില്ലയെന്ന് അന്റണി ആരോപിക്കുന്നു. 

ALSO READ : Thrikkakara Child Torture: തൃക്കാക്കരയിലെ രണ്ട് വയസുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; വെന്റിലേറ്ററിൽ നിന്ന് മാറ്റി

"ഞാൻ ദുർമന്ത്രവാദം ചെയ്ത് ഇവരെ വശത്താക്കിയെന്നാണ് പറയുന്നത്. ഞാൻ എല്ലാ ദിവസവും പള്ളിയിൽ പോയി കുർബ്ബാന കൂടുന്നയാളാണ്. അങ്ങനെ ഒരാളായ ഞാൻ എങ്ങനെ മന്ത്രിവാദിയാകും" അന്റണി പുറത്ത് വിട്ട വീഡിയോയിൽ പറയുന്നു.

വീഡിയോയ്ക്ക് പുറമെ കുട്ടിയുടെ അമ്മൂമ്മയുമായി സംസാരിക്കുന്ന ഫോൺ സംഭാഷണവും ആന്റണി പുറത്ത് വിട്ടിട്ടുണ്ട്. കുട്ടിയുടെ പിതാവ് യാതൊരു സാമ്പത്തിക സഹായം നൽകിട്ടില്ലയെന്നാണ് അമ്മൂമ്മ ഫോൺ സംഭാഷണത്തിൽ അന്റണിയോടായി ആരോപിക്കുന്നത്. 

ALSO READ : കൊച്ചിയിൽ 2 വയസുകാരിക്ക് ക്രൂരമർദനം; അമ്മയ്ക്കെതിരെ കേസെടുത്തു

എന്നാൽ ഭക്ഷണ കഴിക്കാത്തതിനെ തുടർന്ന് മാത്രമാണ് കുട്ടിയെ മർദിച്ചിട്ടുള്ളതെന്നും രണ്ടരവയസുകാരി തനിയെ ജനലിൽ വലിഞ്ഞ കയറി സൃഷ്ടിച്ച അപകടമാണിതെന്നുമാണ് പെൺകുട്ടിയുടെ അമ്മൂമ്മ പറയുന്നത്. 

അതേസമയം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. പെൺകുട്ടിയിൽ ഘടിപ്പിച്ചിരുന്നു വെന്റിലേറ്റർ സഹായം മാറ്റി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുട്ടിയുടെ ആരോഗ്യനിലയിൽ നല്ല മാറ്റമുണ്ട്. വെന്റിലേറ്റർ സഹായമില്ലാതെ അടുത്ത 48 മണിക്കൂർ നിരീക്ഷണം തുടരുമെന്ന്  ആശുപത്രി അധികൃതർ അറിയിച്ചു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News