Sindhu Murder case: സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെ...!! പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

സിന്ധുവിനെ കുഴിച്ചു മൂടിയത്  ജീവനോടെയെന്ന്  പ്രതി,  Drishyam മോഡല്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍...!! 

Written by - Zee Malayalam News Desk | Last Updated : Sep 7, 2021, 04:11 PM IST
  • സിന്ധുവിനെ ജീവനോടെ കത്തിക്കാനായിരുന്നു ശ്രമിച്ചത് എന്നും പിന്നീടാണ് ജീവനോടെ കുഴിച്ചു മൂടിയത് എന്നും പ്രതി വെളിപ്പെടുത്തി.
  • പ്രതി ബിനോയിയെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് ഇപ്പോഴും തുടരുകയാണ്.
Sindhu Murder case: സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെ...!! പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Idukki: സിന്ധുവിനെ കുഴിച്ചു മൂടിയത്  ജീവനോടെയെന്ന്  പ്രതി,  Drishyam മോഡല്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍...!! 

സിന്ധുവിനെ  (Sindhu Murder case) ജീവനോടെ കത്തിക്കാനായിരുന്നു ശ്രമിച്ചത് എന്നും  പിന്നീടാണ് ജീവനോടെ കുഴിച്ചു മൂടിയത് എന്നും   പ്രതി പോലീസിനോട് വെളിപ്പെടുത്തി. പ്രതി ബിനോയിയെ  വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് ഇപ്പോഴും  തുടരുകയാണ്. 

പണിക്കൻകുടിയിലെ തന്‍റെ വീടിന്‍റെ  അടുക്കളയിലാണ് അയൽവാസിയായ  സിന്ധുവിനെ ബിനോയ് കൊന്നുകുഴിച്ചുമൂടിയത്. 

Also Read: Sindhu Murder case: Drishyam മോഡല്‍ കൊലപാതകം, പ്രതി പിടിയില്‍

സംഭവത്തിന്‌ ശേഷം  ഒളിവിൽ പോയ പ്രതിയെ മൂന്നാഴ്ചയ്ക്ക് ശേഷം ഇന്നലെയാണ് പെരുഞ്ചാംകുട്ടിയിൽ വച്ച് പോലീസ് പിടികൂടിയത്. ഇയാളുടെ  മൊബൈല്‍ ഫോണ്‍ സംഭാഷണം  പിന്തുടര്‍ ന്ന്  നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

Also Read: Sindhu Murder Case: മർദനത്തിൽ വാരിയെല്ലുകൾ പൊട്ടി; സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

 ശ്വാസം മുട്ടിച്ചാണ് സിന്ധുവിനെ കൊലപ്പെടുത്തിയത് എന്നും  വീട്ടമ്മ ക്രൂരമര്‍ദ്ദനത്തിന്  ഇരയായതായും വാരിയെല്ലുകള്‍ പൊട്ടിയതായും പോസ്റ്റ്‌മോര്‍ട്ടം (Postmortem) റിപ്പോര്‍ട്ടിൽ  പുറത്തുവന്നിരുന്നു.  എന്നാല്‍, പ്രതി പിടിയിലായശേഷം കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ്   പുറത്തുവവരുന്നത്. 

Also Read: Sindhu Murder case: Drishyam മോഡല്‍ കൊലപാതകം...!! അയല്‍വാസി അടുക്കളയില്‍ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തു, സിന്ധുവിന്‍റേതെന്ന് സ്ഥിരീകരണം

3 ആഴ്ച മുന്‍പ്  ആണ് സിന്ധുവിനെ കാണാതായത്.  സിന്ധുവിനെ  തിരക്കിയുള്ള അന്വേഷണം നടക്കുന്നതിനിടെ അയല്‍വാസിയായ  ബിനോയ് ഒളിവില്‍  പോയത്  സംശയത്തിനിടയാക്കി.  കൂടാതെ, അയാള്‍  അടുത്തിടെ പണികഴിപ്പിച്ച പുതിയ അടുക്കളയും സംശയത്തിനിടയാക്കി.  പുതിയ അടുക്കളയെപ്പറ്റി സിന്ധുവിന്‍റെ 13 കാരനായ ഇളയ മകനാണ് വിവരം നല്‍കിയത്.

Also Read: Sindhu Murder case: യുവതിയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍, റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍

യുവതിയുമായി അ​ക​ന്ന് ക​ഴി​യു​ന്ന ഭ​ര്‍ത്താ​വ് അ​ടു​ത്തി​ടെ പ​ല​ ത​വ​ണ ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്നു.  ഇതില്‍  അ​സ്വ​സ്ഥ​നാ​യ ബിനോയ്‌   ഭ​ര്‍ത്താ​വ് വി​ളി​ച്ചാ​ല്‍ ഫോ​ണ്‍ എ​ടു​ക്ക​രു​തെ​ന്നും സി​ന്ധു​വി​നോ​ട്​ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, ഭ​ര്‍ത്താ​വു​മാ​യി ഒ​ത്തു​ പോ​കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ സി​ന്ധു​വി​നെ ബി​നോ​യി വ​ക​വ​രു​ത്തി​യതാകാമെന്നാണ്  പോലീ​സി​ന്‍റെ നിഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News