Crime News : ലഹരി മാഫിയ പതിനഞ്ചുകാരനെ ആക്രമിച്ച സംഭവം; കേസ് പിൻവലിക്കാൻ സമ്മർദ്ദമെന്ന് പരാതി

Varkala Drug Mafia Attack Updates : സംഭവം നടന്ന്  ഒമ്പത് ദിവസം കഴിഞ്ഞിട്ടും പ്രതികളെയാരെയും കസ്റ്റഡിയിൽ എടുക്കാത്ത സാഹചര്യത്തിൽ പതിനഞ്ചുകാരന്റെ കുടുംബം ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 11, 2022, 12:02 PM IST
  • പ്രതികൾ പാരാതിക്കാരെ നിരന്തരമായി ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതി.
  • കേസ് പിൻവലിച്ചില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി കുട്ടിയുടെ അച്ഛൻ പറഞ്ഞു
  • സംഭവം നടന്ന് ഒമ്പത് ദിവസം കഴിഞ്ഞിട്ടും പ്രതികളെയാരെയും കസ്റ്റഡിയിൽ എടുക്കാത്ത സാഹചര്യത്തിൽ പതിനഞ്ചുകാരന്റെ കുടുംബം ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
Crime News : ലഹരി മാഫിയ പതിനഞ്ചുകാരനെ ആക്രമിച്ച സംഭവം;  കേസ് പിൻവലിക്കാൻ സമ്മർദ്ദമെന്ന് പരാതി

കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ചതിന് പതിനഞ്ചുകാരനെ ലഹരി മാഫിയ ആക്രമിച്ച സംഭവത്തിൽ കേസ് പിൻവലിക്കാൻ സമ്മർദ്ദമെന്ന് പരാതി. പ്രതികൾ പാരാതിക്കാരെ നിരന്തരമായി ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതി.  കേസ് പിൻവലിച്ചില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി കുട്ടിയുടെ അച്ഛൻ പറഞ്ഞുവെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. വര്‍ക്കലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ നാല് പേർക്കെതരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

എന്നാൽ സംഭവം നടന്ന്  ഒമ്പത് ദിവസം കഴിഞ്ഞിട്ടും പ്രതികളെയാരെയും കസ്റ്റഡിയിൽ എടുക്കാത്ത സാഹചര്യത്തിൽ പതിനഞ്ചുകാരന്റെ കുടുംബം ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. അയിരൂർ സ്വദേശികളായ നാല് പേർക്കെതിരെയാണ് കേസെടുത്തത്. ഈ മാസം രണ്ടിനാണ് സംഭവം നടന്നത്. കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു പതിനഞ്ചുകാരൻ. അവിടെയുണ്ടായിരുന്ന സെയ്ദ്, വിഷ്ണു, ഹുസൈന്‍, അല്‍ അമീന്‍ എന്നിവര്‍ കുട്ടിയെ കഞ്ചാവ് ബീഡി വലിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. 

ALSO READ: Crime: കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ച പതിനഞ്ചുകാരന് ക്രൂരമര്‍ദ്ദനം; നാല് പേര്‍ക്കെതിരെ കേസ്

എന്നാൽ വിദ്യാർഥി ഇതിന് വിസമ്മതിച്ചു. തുടർന്ന് കുട്ടി ഈ കാര്യം വീട്ടിൽ അറിയിക്കുകയും ചെയ്തു. ഇതിന്‍റെ പ്രതികാരമായാണ് നാലംഗ സംഘം കുട്ടിയെ വീട്ടിൽ കയറി മർദ്ദിച്ചത്. മൂന്നാം തിയതി കുട്ടിയുടെ വീട്ടിലെത്തി ലഹരി മാഫിയ സംഘം ആക്രമണം നടത്തുകയായിരുന്നു.

ചെവിയിലൂടെ രക്തം വന്ന പതിനഞ്ചുകാരൻ അബോധാവസ്ഥയിലാവുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തതായി പോലീസ് എഫ്ഐആറിലും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സംഭവം നടന്ന് ഒമ്പത് ദിവസങ്ങൾ കഴിഞ്ഞിട്ടും കേസിൽ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്തില്ല. പ്രതികള്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നാണ് അയിരൂര്‍ പോലീസ് അറിയിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News