ബൈക്ക് ഓടിക്കാൻ നൽകിയില്ല; സുഹൃത്തിനെയും ഭാര്യയെയും തടഞ്ഞുനിർത്തി ബീയർ കുപ്പികൊണ്ട് ആക്രമിച്ചു; പ്രതി പിടിയിൽ

സുജിത് സുഹൃത്തായ രമേശന്റെ കണ്ണിന്റെ ഭാഗത്താണ് ബീയർ കുപ്പികൊണ്ട് ആക്രമിച്ചത്. രമേശന്റെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്ന സ്ഥിതിയിലാണ്

Written by - Zee Malayalam News Desk | Last Updated : Mar 11, 2023, 11:11 PM IST
  • ഇരുചക്രവാഹനത്തിൽ വരികയായിരുന്നു ദമ്പതികളെ വഴിയിൽ തടഞ്ഞ് നിർത്തി സുജിത്ത് ബീയർ കുപ്പികൊണ്ട് ആക്രമിക്കുകയായിരുന്നു.
  • തുടർന്ന് ഒളിവിൽ പോകുകയും പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
  • ചെമ്മരുതി ഇടവ അംബേദ്കർ കോളനി സ്വദേശികളായ രമേശനെയും ഭാര്യ സുലേഖയുമാണ് പ്രതി ആക്രമിച്ചത്.
ബൈക്ക് ഓടിക്കാൻ നൽകിയില്ല; സുഹൃത്തിനെയും ഭാര്യയെയും തടഞ്ഞുനിർത്തി ബീയർ കുപ്പികൊണ്ട് ആക്രമിച്ചു; പ്രതി പിടിയിൽ

തിരുവനന്തപുരം: ബൈക്ക് ഓടിക്കാൻ നൽകാത്തതിന് സുഹൃത്തിനെയും ഭാര്യയെയും തടഞ്ഞുനിർത്തി ബീയർ കുപ്പികൊണ്ട് ആക്രമിച്ച പ്രതി പിടിയിൽ. വർക്കല ചെമ്മരുതി സ്വദേശി സുജിത്തിനെയാണ് അയിരൂർ പോലീസ് പിടികൂടിയത്. ഫെബ്രുവരി അഞ്ചിന് രാത്രി ഏഴ് മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഇരുചക്രവാഹനത്തിൽ വരികയായിരുന്നു ദമ്പതികളെ വഴിയിൽ തടഞ്ഞ് നിർത്തി സുജിത് ബീയർ കുപ്പികൊണ്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിയെ പോലീസ് രഹസ്യ വിവരത്തെ തുടർന്ന് പിടികൂടുകയായിരുന്നു.

ചെമ്മരുതി ഇടവ അംബേദ്കർ കോളനി സ്വദേശികളായ രമേശനെയും ഭാര്യ സുലേഖയുമാണ് പ്രതി ആക്രമിച്ചത്. രമേശനും ഭാര്യയും ബൈക്കിൽ വരവെ തടഞ്ഞ് നിർത്തിയ പ്രതി കൈയ്യിൽ കരുതിയ ബീയർ കുപ്പികൊണ്ട് മർദ്ദിക്കുകയായിരുന്നു. ഇത് കണ്ട് സുലേഖ ബോധരഹിതയായി വീഴുകയും ചെയ്തു.

ALSO READ : പാറക്കല്ലു ഉപയോഗിച്ച് മുഖത്ത് ഇടിച്ചു,മൂക്കിന് പൊട്ടൽ: ഫുട്‌ബോൾ കളിച്ചുകൊണ്ടിരുന്ന യുവാവിന് ക്രൂര മർദ്ദനം

സുജിത് രമേശിന്റെ കണ്ണിന്റെ ഭാഗത്താണ് ബീയർ കുപ്പി കൊണ്ട് ആക്രമിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി രമേശിനെയും ഭാര്യയെയും ആശുപത്രിയിലേക്ക് മാറ്റി. രമേശന്റെ ഇടത് കണ്ണിന് ഗുരുതരമായ പരിക്കാണ് ഏറ്റത്.  കാഴ്ച നഷ്ടമാകുന്ന സ്ഥിതിയാണിപ്പോൾ.

സംഭവശേഷം ഒളിവിൽ പോയ പ്രതിയെ അയിരൂർ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ  അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു. ഇയാളെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News