Pathanapuram Crime News : 13കാരനെ കാറിൽ കൊണ്ടുപോയി ലൈംഗികമായി ചൂഷ്ണം ചെയ്തു; വിമുക്ത ഭടൻ അറസ്റ്റിൽ

Pathanapuram POCSO Case : സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 2, 2024, 04:29 PM IST
  • 13കാരനായ കുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയിൽ ലൈംഗികമായി ചൂഷ്ണം ചെയ്യുകയായിരുന്നു പ്രതി.
  • ഒരാഴ്ചയ്ക്ക് മുമ്പാണ് സംഭവം നടക്കുന്നത്.
Pathanapuram Crime News : 13കാരനെ കാറിൽ കൊണ്ടുപോയി ലൈംഗികമായി ചൂഷ്ണം ചെയ്തു; വിമുക്ത ഭടൻ അറസ്റ്റിൽ

കൊല്ലം : പത്തനാപുരത്ത് പതിമൂന്ന് വയസുകരാനെ ലൈംഗികമായി ചൂഷ്ണം ചെയ്ത കേസിൽ വിമുക്ത ഭടൻ അറസ്റ്റിൽ. പത്തനാപുരം കമുകുംചേരി സ്വദേശിയായ അശോക് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 13കാരനായ കുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയിൽ ലൈംഗികമായി ചൂഷ്ണം ചെയ്യുകയായിരുന്നു പ്രതി. ഒരാഴ്ചയ്ക്ക് മുമ്പാണ് സംഭവം നടക്കുന്നത്. 

തുടർന്ന് സംഭവം പുറംലോകം അറിഞ്ഞതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. പ്രതിക്കെതിരെ പത്തനാപുരം പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് നാല് ദിവസോളം പ്രതി ഒളിവിലായിരുന്നു. ശേഷം പത്തനാപുരം പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. അറസ്റ്റ് രേഖപ്പെടുത്തിയ ആശോക് കുമാറിനെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News