Crime News: യുവതിയെ കൊന്ന് സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച പ്രതി പിടിയിൽ; സംഭവം ചെന്നൈയിൽ

Murder Case: കൊലയ്ക്ക് കാരണമായത് സാമ്പത്തിക തര്‍ക്കമാണ് എന്നാണ് പോലീസ് പറയുന്നത്.  കൊല്ലപ്പെട്ടത് ചെന്നൈ തോറല്‍പക്കം സ്വദേശിനിയായ ദീപയാണ്. 

Written by - Zee Malayalam News Desk | Last Updated : Sep 19, 2024, 02:30 PM IST
  • യുവതിയെ കൊന്ന് സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയിൽ
  • പിടിയിലായത് ശിവഗംഗ സ്വദേശി മണികണ്ഠനാണ്
  • കൊലയ്ക്ക് കാരണമായത് സാമ്പത്തിക തര്‍ക്കമാണ് എന്നാണ് പോലീസ് പറയുന്നത്
Crime News: യുവതിയെ കൊന്ന് സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച പ്രതി പിടിയിൽ; സംഭവം ചെന്നൈയിൽ

ചെന്നൈ: യുവതിയെ കൊന്ന് സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയെ അന്വേഷണ സംഘം പിടികൂടി.  പിടിയിലായത് ശിവഗംഗ സ്വദേശി മണികണ്ഠനാണ്. 

Also Read: കബഡി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവ്!

കൊലയ്ക്ക് കാരണമായത് സാമ്പത്തിക തര്‍ക്കമാണ് എന്നാണ് പോലീസ് പറയുന്നത്.  കൊല്ലപ്പെട്ടത് ചെന്നൈ തോറല്‍പക്കം സ്വദേശിനിയായ ദീപയാണ്. സെക്‌സ് വര്‍ക്കറായിരുന്ന ദീപയെ മണികണ്ഠൻ പരിചയപ്പെടുന്നത് ബ്രോക്കര്‍ മുഖേനയാണ്. ഇരുവരും ബുധനാഴ്ച തോറല്‍ക്കത്ത് ദീപയെ കാണാന്‍ ചെല്ലുകയും അവിടെ വച്ച് യുവതി കൂടുതല്‍ പണം ആവശ്യപ്പെട്ടതുമാണ് മണികണ്ഠനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. 

Also Read: മുൻ ശമ്പള കമ്മീഷനിൽ നിന്നും മാറ്റം; കേന്ദ്ര സർക്കാർ ജീവനക്കാരെ കാത്തിരിക്കുന്നത് മെഗാ ബമ്പർ നേട്ടങ്ങൾ!

പണത്തെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും മണികണ്ഠന്‍ ചുറ്റികകൊണ്ട് യുവതിയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. തുടര്‍ന്ന് മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു.  ഏറെ വൈകിയും ദീപ വീട്ടിലെത്താതിരുന്നതോടെ യുവതിയുടെ സഹോദരന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

Also Read: 5 ദിവസത്തിനുള്ളിൽ ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്; ഇവർ തൊട്ടതെല്ലാം പൊന്നാകും!

ഇതോടെ യുവതിയുടെ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോഴാണ് യുവതി അവസാനമായി തോറല്‍പക്കം ഭാഗത്ത് പോയതായി കണ്ടെത്തുകയും തുടർന്ന് സഹോദരന്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇതിനെ തുടർന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയും യുവതിയുടെ സഹോദരനെത്തി മൃതദേഹം തിരിച്ചറിയുകയുമുണ്ടായി.

Also Read: വ്യാഴം മകയിരം നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും രാജകീയ ജീവിതം, തൊട്ടതൊക്കെ പൊന്നാകും!

തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസ് പിടിയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ബ്രോക്കര്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നതായും പോലീസ് വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News