കൊച്ചി: RSS Worker Murder Case: പാലക്കാട് ആർഎസ്എസ് പ്രവർത്തകനായിരുന്ന (RSS Worker Sanjith) സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് റിപ്പോർട്ട്.
ഇന്നലെ രാത്രിയാണ് പ്രതിയെ (Sanjith Murder Case) അറസ്റ്റ് ചെയ്തത് തുടർന്ന് വൈദ്യപരിശോധനയും നടത്തി. നെന്മാറ സ്വദേശിയായ സലാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദൃക്‌സാക്ഷികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
Also Read: Rss Worker Murder| പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻറെ മരണം: പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ
കോട്ടയം മുണ്ടക്കയത്തു നിന്നും കസ്റ്റഡിയിലെടുത്ത പാലക്കാട് സ്വദേശികളായ മൂന്ന് പേരിൽ ഒരാളാണ് ഇയാൾ. ഇയാൾ പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിലെ ഭാരവാഹി കൂടിയാണ്. കസ്റ്റഡിയിലുള്ള മറ്റ് പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
ദൃക്‌സാക്ഷികളുടെ മൊഴി അനുസരിച്ച് കേസിൽ അഞ്ച് പ്രതികളുണ്ടെന്നാണ്. ഭാര്യയുമൊത്ത് നവംബർ 15 ന് രാവിലെ ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു എസ്ഡിപിഐ തീവ്രവാദികൾ സഞ്ജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയത് (Sajith Murder).
Also Read: Models Accident Death Case: ഹാർഡ് ഡിസ്കിനായി കൂടുതൽ തിരച്ചിലിന് സാധ്യത
കാറിലെത്തിയ സംഘം ഭാര്യയുടെ മുൻപിൽ വെച്ചായിരുന്നു സഞ്ജിത്തിനെ ക്രൂരമായി വെട്ടിക്കൊന്നത്. ശരീരത്തിൽ 31 വെട്ടുകളാണ് ഉണ്ടായിരുന്നത്. കെലാപാതകം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും കേസന്വേഷണം എങ്ങുമെത്താത്തതിനെ ചൊല്ലി പ്രതിഷേധങ്ങൾ ശക്തമായിരുന്നു.
പാലക്കാട് എസ്.പിയുടെ നേതൃത്വത്തിലുള്ള 30-ൽ അധികം പേരുടെ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...