Malappuram Crime News: സ്വർണവും പണവും വാങ്ങി കബളിപ്പിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

Police Woman Arrested: തൃശൂർ പഴയന്നൂർ സ്വദേശിനിയിൽ നിന്നും 93 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കൂടാതെ ഒറ്റപ്പാലം സ്വദേശിയിൽ നിന്നും ഏഴര ലക്ഷം രൂപയും വാങ്ങി തിരികെ നൽകാതെ കബളിപ്പിച്ചെന്നാണ് ആര്യശ്രീയുടെ പേരിൽ രേഖപ്പെടുത്തിയ കേസ്

Written by - Zee Malayalam News Desk | Last Updated : Apr 28, 2023, 08:27 AM IST
  • സ്വർണവും പണവും വാങ്ങി കബളിപ്പിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ
  • വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ മലപ്പുറം തവനൂർ സ്വദേശിനി ആര്യശ്രീയെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്
  • സഹപാഠികളായ ആര്യശ്രീയും പഴയന്നൂർ സ്വദേശിനിയും ഒറ്റപ്പാലത്ത് വച്ചായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്
Malappuram Crime News: സ്വർണവും പണവും വാങ്ങി കബളിപ്പിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

ഒറ്റപ്പാലം: രണ്ടുപേരിൽ നിന്നും സ്വർണവും പണവും വാങ്ങി കബളിപ്പിച്ചെന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ. വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ മലപ്പുറം തവനൂർ സ്വദേശിനി ആര്യശ്രീയെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.

Also Read: POCSO Case: പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ; ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ഏഴര വർഷം തടവ്

ആര്യശ്രീ തൃശൂർ പഴയന്നൂർ സ്വദേശിനിയിൽ നിന്നും 93 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കൂടാതെ ഒറ്റപ്പാലം സ്വദേശിയിൽ നിന്നും ഏഴര ലക്ഷം രൂപയും വാങ്ങി തിരികെ നൽകാതെ കബളിപ്പിച്ചെന്നാണ് കേസ്. ഒരു വർഷത്തിനകം സ്വർണവും 3 ലക്ഷം രൂപ ലാഭവും നൽകാമെന്നു വാഗ്ദാനം നൽകിയാണ് ഇവർ 2017 ൽ പഴയന്നൂർ സ്വദേശിനിയിൽ നിന്നും സ്വർണം കൈക്കലാക്കിയതെന്നാണ് പോലീസ് പറയുന്നത്. ഇതിനു ശേഷം വീണ്ടും 3 ഘട്ടങ്ങളിലായി ഇവരിൽനിന്നും ഒന്നര ലക്ഷം രൂപ വാങ്ങിയെന്നും പോലീസ് പറയുന്നു.  

Also Read: ജാതകത്തിലെ ശശ് മഹാപുരുഷയോഗം ഈ രാശിക്കാർക്ക് നൽകും രാജകീയ ജീവിതം, ലഭിക്കും വൻ സമ്പൽസമൃദ്ധി 

സഹപാഠികളായ ആര്യശ്രീയും പഴയന്നൂർ സ്വദേശിനിയും ഒറ്റപ്പാലത്ത് വച്ചായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്.  പറഞ്ഞ സമയം കഴിഞ്ഞിട്ടും സ്വർണവും പണവും തിരികെ ലഭിക്കാതിരുന്നതോടെയാണ് പഴയന്നൂർ സ്വദേശിനി പോലീസിൽ പരാതി നൽകിയത്. 
ആര്യശ്രീ 2 വർഷം മുൻപാണ് ഒറ്റപ്പാലം സ്വദേശിയിൽനിന്നും ഏഴര ലക്ഷം രൂപ കൈക്കലാക്കിയത്.  പണം വാങ്ങിയത് ഒരു ബിസിനസ് തുടങ്ങാനെന്നു പറഞ്ഞാണെന്നാണ് വിവരം. ഇരുവരുടെയും പരാതികളിൽ ആര്യശ്രീയുടെ പേരിൽ 2 കേസുകൾ റജിസ്റ്റർ ചെയ്താണ് അറസ്റ്റ്.  അറസ്റ്റിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ ആര്യശ്രീയെ കോടതി റിമാൻഡ് ചെയ്തു. അന്വേഷണ വിധേയമായി ആര്യശ്രീയെ മലപ്പുറം ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തതായും പോലീസ് അറിയിച്ചു.

Also Read: റേഷൻ കാർഡ് ഉടമകൾക്ക് സന്തോഷ വാർത്ത; ഇനി ഈ സൗകര്യം കൂടി ലഭ്യമാകും 

 

മിഷൻ അരിക്കൊമ്പന് തുടക്കം; ദൗത്യസംഘം പുറപ്പെട്ടു

അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു.  ഇന്ന് പുലര്‍ച്ചെ നാലേ മുക്കാലോടെ ദൗത്യസംഘം കാടുകയറി.  ചിന്നക്കനാലില്‍ മോക്ക് ഡ്രില്ലും മറ്റ് ഒരുക്കങ്ങളും ദൗത്യ സംഘം പൂര്‍ത്തിയാക്കിയിരുന്നു. പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ നാലര മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.  ഒപ്പം സഞ്ചാരികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

Also Read: Akhanda Samrajya Rajayoga: അഖണ്ഡ സാമ്രാജ്യ രാജയോഗം: ഈ രാശിക്കാർക്ക് നൽകും അടിപൊളി നേട്ടങ്ങൾ! 

 

നൂറ്റമ്പതോളം പേരാണ് അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ദൗത്യത്തിനായി കാടുകയറിയത്. പ്രദേശത്ത് ഇപ്പോൾ കാലാവസ്ഥ അനുകൂലമാണ്.  ഇന്ന് മഴ ഇല്ലാതിരുന്നാൽ ഏതാണ്ട് പതിനൊന്നു മണിയോടെ ദൗത്യം പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷയെന്ന് കോട്ടയം ഡി.എഫ്.ഒ. എന്‍ രാജേഷ് പറഞ്ഞു. നാല് കുങ്കിയാനകളാണ് ദൗത്യസംഘത്തിൽ ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News