Rape Case: പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

Sexual Assault: ഫോണിലൂടെ രണ്ടുവര്‍ഷമായി പരിചയത്തിലായിരുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു കേസ്

Written by - Zee Malayalam News Desk | Last Updated : Sep 18, 2023, 09:24 AM IST
  • പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ചു
  • ഒളിവിലായിരുന്ന പ്രതി പിടിയിൽ
  • പീഡന വിവരം പുറത്തു പറഞ്ഞാൽ ആസിഡ് ഒഴിക്കുമെന്ന് ഭീഷണി
Rape Case: പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

പത്തനംതിട്ട: പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിൽ.  പന്തളം ഉളനാട് സ്വദേശി അനന്തു അനിലിനെ കഴിഞ്ഞ ദിവസമാണ് എറണാകുളത്ത് നിന്നും അന്വേഷണ സംഘം പിടികൂടിയത്. ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തിലാണ് എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നും പ്രതിയെ പിടികൂടിയത്.

Also Read: വില കൂടിയ വാച്ച് ഓൺലൈനിലൂടെ വാങ്ങിയ ശേഷം തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

ഫോണിലൂടെ രണ്ടുവര്‍ഷമായി പരിചയത്തിലായിരുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു കേസ്.  പെൺകുട്ടിയെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അടൂരിലെ ഒരു ലോഡ്ജില്‍ എത്തിച്ചും ശേഷം മറ്റ് പലയിടങ്ങളിലുമെത്തിച്ച്   ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.  പെൺകുട്ടിയോട് പീഡന വിവരം പുറത്തു പറയരുതെന്നും പറഞ്ഞാൽ ജീവിക്കാന്‍ അനുവദിക്കില്ലെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

Also Read: Viral Video: ക്ലാസ് റൂമിൽ പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി..! വീഡിയോ വൈറൽ

ഒടുവിൽ പീഡന വിവരം പെൺകുട്ടി അമ്മയെ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തത്. വൈദ്യ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചശേഷം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.  ഇതിനെ തടുർന്ന് കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തി.  അറസ്റ്റു ചെയ്ത പ്രതി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചുവെന്നും പ്രതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനക്കയച്ചുവെന്നും അന്വേഷണ സംഘം പറഞ്ഞു. കുട്ടിയെ അന്യായ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതായി അന്വേഷണത്തില്‍ വ്യക്തമായതിനെ തുടർന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.  അറസ്റ്റിലായ പ്രതി അനന്തു കഴിഞ്ഞ വര്‍ഷം പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസിലെ പ്രതിയാണ്,

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News