Pocso Case: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസികളായ ദമ്പതികൾ അറസ്റ്റിൽ

Wayanad Pocso Case: പൂതാടി കൊവളയില്‍ പ്രജിത്ത്, ഭാര്യ സുജ്ഞാന എന്നിവരെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ച വാഹവും പോലീസ് കസ്റ്റഡിയിലെടുത്തു.

Written by - Zee Malayalam News Desk | Last Updated : Jan 22, 2024, 02:25 PM IST
  • പോക്സോ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്
  • ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു
Pocso Case: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസികളായ ദമ്പതികൾ അറസ്റ്റിൽ

വയനാട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസികളായ ദമ്പതികൾ അറസ്റ്റിൽ. കേണിച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൂതാടി കൊവളയില്‍ പ്രജിത്ത്, ഭാര്യ സുജ്ഞാന എന്നിവരെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ച വാഹവും പോലീസ് കസ്റ്റഡിയിലെടുത്തു.

ഈ മാസം ആറിനാണ് പീഡനത്തിന് ഇരയായ പെൺകുട്ടി കേണിച്ചിറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അയൽവാസിയായ പെൺകുട്ടിയെ പൂതാടി സ്വദേശി പ്രജിതൻ ഭാര്യ സുഞ്ജനയുടെ ഒത്താശയോടെ പീഡിപ്പിച്ചുവെന്നാണ് പരാതി. കൗണ്‍സിലിങ്ങിനിടെയാണ് 2020 മുതല്‍ പ്രതികള്‍ ഉപദ്രവിക്കുന്നതായി കുട്ടി വെളിപ്പെടുത്തിയത്.

ALSO READ: അമ്മയുടെ പ്രസവത്തിന് ആശുപത്രിയിലെത്തിയ 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കര്‍ണ്ണാടക സ്വദേശി അറസ്റ്റില്‍

പോക്സോ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ദമ്പതികളുടെ സുഹൃത്ത് സുരേഷ് കല്‍പ്പറ്റ പോക്‌സോ കോടതിയില്‍ നേരത്തെ കീഴടങ്ങിയിരുന്നു. കേണിച്ചിറ സി.ഐ ശശിധരൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News