Ragging: റാ​ഗിങ്ങിന്റെ പേരിൽ ക്രൂരമർദ്ദനം; മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥി ആശുപത്രിയിൽ

വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റിസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷിഫിനാണ് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റത്.

Written by - Zee Malayalam News Desk | Last Updated : Jul 2, 2024, 08:59 AM IST
  • സ്കൂളിലെ സീനിയർ വിദ്യാർത്ഥികൾ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
  • മർദ്ദനത്തിൽ സാരമായി പരിക്കേറ്റ മുഹമ്മദ്‌ ഷിഫിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Ragging: റാ​ഗിങ്ങിന്റെ പേരിൽ ക്രൂരമർദ്ദനം; മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥി ആശുപത്രിയിൽ

മലപ്പുറം: വേങ്ങരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാ​ഗ് ചെയ്തതായി പരാതി. സ്കൂളിലെ സീനിയർ വിദ്യാർത്ഥികൾ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ മുഹമ്മദ്‌ ഷിഫിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റിസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഷിഫിൻ. അഞ്ചു ദിവസം മുമ്പ് സ്കൂളില്‍ ചേര്‍ന്നത് മുതൽ തന്നെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തിരുന്നുവെന്ന് ഷിഫിൻ പറഞ്ഞു. പാട്ടു പാടിപ്പിക്കുകയും മുടി വെട്ടാൻ ആവശ്യപ്പെടുകയുമൊക്കെ ചെയ്തിരുന്നു. അവരെ ഭയന്ന് മുടിവെട്ടിയെങ്കിലും പിന്നാലെ കൂടുതല്‍ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ഷിഫിൻ പറയുന്നത്.

Also Read: Brain Eating Amoeba: അമീബിക്ക് മസ്തിഷ്ക ജ്വരം: ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിൽസയിൽ

 

റാ​​ഗിങ്ങിനെ കുറിച്ച് സ്കൂളിൽ പരാതി നൽകുമെന്ന് പറഞ്ഞതിന്‍റെ പേരില്‍ സ്കൂള്‍ വിട്ട് പറത്തിറങ്ങിയപ്പോള്‍ സീനിയർ വിദ്യാർത്ഥികൾ മുഹമ്മദ് ഷിഫിനെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. മുൻപും ഈ സ്കൂളില്‍ റാഗിങ് നടന്നിരുന്നതായി ഷിഫിന്‍റെ വീട്ടുകാര്‍ പറഞ്ഞു. സംഭവത്തിൽ സ്കൂളിലും പൊലീസിലും പരാതി നല്‍കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News