Piravom Murder : പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; പെൺമക്കൾക്കും വെട്ടേറ്റു

Kottayam Piravom Murder : വെട്ടേറ്റ പെൺകുട്ടികൾ ഓടി മുകളിലെ മുറിയിൽ കയറി വാതിലടച്ചതുകൊണ്ടാണ് രക്ഷപ്പെട്ടത്  

Written by - Zee Malayalam News Desk | Last Updated : Dec 31, 2023, 04:39 PM IST
  • കുടുംബപ്രശ്‌നങ്ങളാണ് കൃത്യത്തിന് കാരണമായതെന്നാണ് പ്രാഥമികസൂചന.
  • ഇന്ന് ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് കൃത്യം നടക്കുന്നത്
Piravom Murder : പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; പെൺമക്കൾക്കും വെട്ടേറ്റു

കോട്ടയം : പിറവത്തെ ഭാര്യ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. രണ്ട് പെൺമക്കളെയും വെട്ടിക്കൊലപ്പെടുത്താനും ശ്രമം നടന്നു. പിറവം കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബിയാണ് ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തി. ശേഷം ബേബി കിടപ്പുമുറയിൽ തൂങ്ങിമരിക്കുകയായിരുന്നു. ബേബിയുടെ ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബപ്രശ്‌നങ്ങളാണ് കൃത്യത്തിന് കാരണമായതെന്നാണ് പ്രാഥമികസൂചന.

ഇന്ന് ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് കൃത്യം നടക്കുന്നത്. ഭാര്യയെയും മക്കളെയും വെട്ടിയതിന് ശേഷം ബേബി മുറിയിൽ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. വെട്ടേറ്റ പെൺകുട്ടികൾ മുകളിലെ മുറിയിൽ കയറി വാതലടച്ചതോടെയാണ് രക്ഷപ്പെട്ടത്. തുടർന്ന് പെൺകുട്ടികളെ അയൽവാസികൾ വിവരമറിയിക്കുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടികളെ ആദ്യം പിറവത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ALSO READ : Mylapra Murder : പത്തനംതിട്ടയിൽ വയോധികനായ വ്യാപാരിയെ കൊലപ്പെടുത്തിയത് മോഷണശ്രമത്തിനിടെ; 9 പവന്റെ മാല കാണ്മാനില്ല

വെട്ടേറ്റ് കിടപ്പുമുറിയിൽ നിലത്ത് കിടക്കുന്ന നിലയിൽ കുട്ടികളുടെ അമ്മയെ കണ്ടത്. ആക്രമണത്തിന് ഉപയോഗിച്ച വാക്കത്തി മുറിയിൽ നിന്നും കണ്ടെത്തുകയും ചെയ്തു. ഹാളിലും കിടപ്പുമുറിയിലും രക്തം തളം കെട്ടി കിടക്കുന്ന നിലയിലായിരുന്നു. കൂടാതെ വീട്ടിലെ ഭിത്തിയിൽ ബേബി എഴുതിയെന്ന സംശയിക്കുന്ന എഴുത്തുകളും ഉണ്ട്. 

പുതുവത്സരാംസകളും മറ്റ് എഴുത്തുകളുമായിരുന്ന ഭിത്തിയില്‍ ബേബി എഴുതിയിരിക്കുന്നത്. കൂടാതെ ഫോട്ടോ അടങ്ങിയ ഒരുകവറും ഭിത്തിയില്‍ തൂക്കിയിട്ടിരുന്നു. സംഭവത്തിൽ പിറവം പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News