Murder| വെട്ടിക്കൊലപ്പെടുത്തിയ ശേഷം കടന്നു? വൃദ്ധ ദമ്പതികളുടെ മരണത്തിൽ മകൻ പിടിയിൽ

തിങ്കളാഴ്ച രാവിലെയാണ് പുതുപ്പരിയാരം ഓട്ടൂർക്കാവിൽ വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : Jan 11, 2022, 09:38 AM IST
  • മകൻ സനലിനെ സംഭവ ദിവസം രാവിലെ മുതൽ കാണാതായതോടെ അന്വേഷണം ഇയാളിലേക്ക് തിരിഞ്ഞത്
  • കൊലക്ക് പിന്നിലെ കാരണം, പ്രകോപനം തുടങ്ങി നിരവധി ഘടകങ്ങൾ ഇനിയും അറിയാനുണ്ട്
  • പ്രതിയെ പോലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും.
Murder| വെട്ടിക്കൊലപ്പെടുത്തിയ ശേഷം കടന്നു? വൃദ്ധ ദമ്പതികളുടെ മരണത്തിൽ മകൻ പിടിയിൽ

പാലക്കാട്: പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇവരുടെ മകൻ പിടിയിൽ. വീട്ടിലെത്തിയ സഹോദരൻ ഒളിവിൽ പോയ സനലിനെ വിളിച്ച് വരുത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ കുടുക്കിയത്.

തിങ്കളാഴ്ച രാവിലെയാണ് പുതുപ്പരിയാരം ഓട്ടൂർക്കാവിൽ  വൃദ്ധ ദമ്പതികളായ ചന്ദ്രൻ(65), ദേവി (55) എന്നിവരെ വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എറണാകുളത്തുള്ള മകൾ സൗമിനി രാവിലെ ഇവരെ ഫോണിൽ വിളിച്ച് കിട്ടാതായതോടെ സമീപവാസിയെ വിളിയ്ക്കുകയായിരുന്നു. 

ALSO READ: SFI പ്രവർത്തകനെ കുത്തിക്കൊന്നു; മരിച്ചത് ഇടുക്കി എഞ്ചിനിയറിങ് കോളേജിലെ വിദ്യാർഥി

തുടർന്ന് ബന്ധുവും പഞ്ചായത്ത് മെമ്പറുമായ രമേഷ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കാണുന്നത്. ദേവിയുടെ മൃതദേഹം സ്വീകരണമുറിയിലും ചന്ദ്രൻറേത്  കിടപ്പുമുറിയിലുമാണുണ്ടായിരുന്നത്. ഇരുവരുടെയും ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു.

ഇവരോടൊപ്പമുണ്ടായിരുന്ന മകൻ സനലിനെ സംഭവ ദിവസം രാവിലെ മുതൽ കാണാതായതോടെ അന്വേഷണം ഇയാളിലേക്ക് തിരിഞ്ഞത്. മുംബൈയിൽ ജ്വല്ലറിയിൽ ജോലി ചെയ്തു വരികയായിരുന്ന സനൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഏറെ നാളായി വീട്ടിലുണ്ട്. എന്നാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്ന് സമീപവാസികൾ പറഞ്ഞു. 

ALSO READ: SFI Worker Murder | എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധം ശക്തം; സംസ്ഥാനത്ത് പലയിടത്തും സംഘർഷാവസ്ഥ

കൊലക്ക് പിന്നിലെ കാരണം എന്തായിരുന്നു പ്രകോപനം തുടങ്ങി നിരവധി ഘടകങ്ങൾ ഇനിയും പ്രതിയിൽ നിന്ന് അറിയാനുണ്ട്. പ്രതിയെ പോലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News