Thiruvananthapuram : പത്തനംതിട്ട (Pathanamthitta) വലംചുഴിയിൽ 75കാരനെ മകനും മരുമകളും ചേർന്ന ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു മർദ്ദനമെന്നാണ് മാധ്യമ വാർത്തകളിൽ നിന്നും മനസിലാക്കുന്നതെന്ന് കമ്മീഷൻ അറിയിച്ചു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ALSO READ : Crime: അയൽവാസിയുടെ കൈവെട്ടിയ സംഭവത്തിലെ പ്രതി ജോമോളെ റിമാൻഡ് ചെയ്തു
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി നോട്ടീസിൽ ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
രണ്ട് ദിവസം മുമ്പാണ് സംഭവം നടക്കുന്നത്. ഇന്നാണ് മധ്യമങ്ങളിലൂടെ പിതാവിനെ മകനും മരുമകളും ചേർന്ന് ക്രൂരമായി മർദിക്കുന്ന വാർത്ത പുറംലോകം അറിയുന്നത്.
ALSO READ : പെരിന്തൽമണ്ണയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ കുത്തിക്കൊന്നു; പ്രതി പിടിയിൽ
സ്വത്ത് തർക്കത്തിന്റെ പേരിൽ വലംചുഴി സ്വദേശിയായ റഷീദിനെ മകനും മരുമകളും ചേർന്ന് വഴിയിൽ വടി കൊണ്ട് അടിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അടിയേറ്റ് താഴെ വീണ് റഷീദിനെ നഗ്നായപ്പോഴും മകനും മരുമകളും ചേർന്ന് മർദനം തുടർന്നു. ഇതിനിടയിൽ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി വയോധികനെ രക്ഷിക്കുകയായിരുന്നു. ഇരവരെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
മകനും മരുമകളും ചേർന്ന് വ്യാജ പ്രമാണം തയ്യറാക്കി റഷീദിന്റെ സ്വത്തുക്കൾ തട്ടിയെടുത്തയെന്ന് അയൽവാസികൾ പറയുന്നു. ഇത് തുടർന്ന് വയോധികന് അടുർ ആർഡിഒയെ സമീപിക്കുകയും ചെയ്തു. തുടർന്ന് അവിടെ വെച്ച് 75-കാരനായ റഷീദിനെ ഭക്ഷണവും താമസിക്കാൻ സൗകര്യവും നൽകാമെന്ന് മകനും മരുമകളും സമ്മതിച്ചു.
എന്നാൽ കഴിഞ്ഞ ദിവസങ്ങളായി ഈ ഉറപ്പ് പാലിക്കുന്നില്ലയെന്ന് അയൽവാസികൾ ആരോപിക്കുന്നു. കൂടാതെ വയോധികനെ വൃദ്ധസദനത്തിലേക്ക് മാറ്റാനും മകനും മരുമകളും ശ്രമം നടത്തിയെന്നും നാട്ടുകാർ പറയുന്നു. ഇരുവരെയും അറസ്റ്റ് ചെയ്ത പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...