മുംബൈ: ഭാര്യയും മകനും ചേർന്ന് 54 കാരനെ കൊലപ്പെടുത്തി ഏഴാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞു. മുംബൈയിലെ അംബോലിയിലാണ് കൊലപാതകം നടന്നത്. ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കുന്നതിനാണ് പ്രതികൾ മൃതദേഹം കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് എറിഞ്ഞതെന്ന് പോലീസ് പറയുന്നു.
സംഭവത്തിൽ യുവതിക്കും മകനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും ഇരുവരെയും അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട ശന്തനുകൃഷ്ണ ശേഷാദ്രി ആത്മഹത്യ ചെയ്‌തതാണെന്നാണ് പ്രതികൾ മുൻപ് പോലീസിനോട് പറഞ്ഞത്. ഇതിന് മുൻപും ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും ഇവർ പോലീസിനോട് പറഞ്ഞു.
എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ കള്ളം പറയുന്നതാണെന്ന് കണ്ടെത്തി. പ്രതികൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും പോലീസ് കണ്ടെത്തി. കുടുംബ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് ഡെപ്യൂട്ടി കമ്മീഷണർ മഞ്ജുനാഥ് ഷിംഗെ പറഞ്ഞു. ഭാര്യയെയും മകനെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ഡെപ്യൂട്ടി കമ്മീഷണർ മഞ്ജുനാഥ് ഷിംഗെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...