Palakkad Murder | പാലക്കാട് മക്കളെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ അറസ്റ്റില്‍

രണ്ട് മക്കളെയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു ദിവ്യ. 

Written by - Zee Malayalam News Desk | Last Updated : Nov 16, 2021, 09:48 PM IST
  • പരിയംതടത്തില്‍ ദിവ്യയെയാണ് ഷൊര്‍ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
  • രണ്ട് മക്കളെയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു ദിവ്യ.
  • കൈത്തണ്ട മുറിച്ച ശേഷം ഉറക്ക​ഗുളിക കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
Palakkad Murder | പാലക്കാട് മക്കളെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ അറസ്റ്റില്‍

Palakkad: മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച (Suicide Attempt) കേസിൽ കുട്ടികളുടെ അമ്മ അറസ്റ്റിൽ (Arrest). പരിയംതടത്തില്‍ ദിവ്യയെയാണ് ഷൊര്‍ണൂര്‍ പോലീസ് (Shornur Police) അറസ്റ്റ് ചെയ്തത്. രണ്ട് മക്കളെയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു ദിവ്യ. 

പാലക്കാട് ഷൊർണൂരിലാണ് (Shornur) സംഭവമുണ്ടായത്. കൈ ഞരമ്പു മുറിച്ച ശേഷം ഉറക്ക​ഗുളിക (Sleeping Pills) കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദിവ്യ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്നു കുട്ടികളെ കൊലപ്പെടുത്തി ദിവ്യ ആത്മഹത്യയ്ക്കു ശ്രമിച്ചത്. അനിരുദ്ധ് (4), അഭിനവ് (1) ആണ് മരിച്ചത്. 

Also Read: Palakkad | പാലക്കാട് രണ്ട് മക്കളെ കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ദിവ്യയുടെ ഭർത്താവിന്റെ മുത്തശ്ശിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈത്തണ്ട മുറിച്ചാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Also Read: CM on KIIFB|കിഫ്‌ബിയെ തകർക്കാൻ ‌സാഡിസ്റ്റുകൾ, സർക്കാർ തുടങ്ങിയ പദ്ധതികൾ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

ദിവ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡനത്തിന് (Domestic Violence) ഭര്‍ത്താവിന്റെ മുത്തശ്ശി അമ്മിണിക്കെതിരെയും പോലീസ് (Police) കേസെടുത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News