Mookkannur Massacre: മൂക്കന്നൂർ കൂട്ടക്കൊല; പ്രതി ബാബുവിന് വധശിക്ഷ

Mookkannur Massacre verdict: സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് ബാബുവിന് കോടതി വധശിക്ഷ വിധിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jan 31, 2024, 03:17 PM IST
  • മറ്റ് രണ്ട് കൊലപാതകങ്ങളിൽ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവ്.
  • വിവിധ വകുപ്പുകളിലായി ആകെ 4,10,000 രൂപ പ്രതി പിഴയടയ്ക്കണം.
  • ഫെബ്രുവരി 11 നായിരുന്നു മൂക്കന്നൂരിൽ കൂട്ടക്കൊല നടന്നത്.
Mookkannur Massacre: മൂക്കന്നൂർ കൂട്ടക്കൊല; പ്രതി ബാബുവിന് വധശിക്ഷ

കൊച്ചി: അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബുവിന് വധശിക്ഷ. സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് ബാബുവിന് വധശിക്ഷ വിധിച്ചത്. മറ്റ് രണ്ട് കൊലപാതകങ്ങളിൽ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. കേസിലെ വിവിധ വകുപ്പുകളിലായി ആകെ 4,10,000 രൂപ പ്രതി പിഴയടയ്ക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. 

കുടുംബ വഴക്കാണ് കൂട്ടക്കൊലയില്‍ കലാശിച്ചത്. സഹോദരനായ ശിവന്‍, ഭാര്യ വത്സല, മകള്‍ സ്മിത എന്നിവരെയാണ് ബാബു വെട്ടിക്കൊലപ്പെടുത്തിയത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി പറഞ്ഞു. സ്മിത കൊലക്കേസില്‍ പ്രതി കൊലപാതകം നടത്തിയ രീതി കണക്കിലെടുത്താണ് കോടതി ബാബുവിന് വധശിക്ഷ വിധിച്ചത്. 35ഓളം വെട്ടുകളാണ് സ്മിതയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News