കൊച്ചി: മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സിഐ സുധീറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സർക്കാർ നിർദേശ പ്രകാരമാണ് ഡിജിപി സസ്പെൻഷന് ഉത്തരവിട്ടത്. മൊഫിയയുടെ പിതാവിനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് നടപടി.
സുധീറിനെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവുണ്ട്. കൊച്ചി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷണം നടത്തുക. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മൊഫിയയുടെ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ച് ഉറപ്പ് നൽകിയിരുന്നു. മന്ത്രി പി രാജീവ് മൊഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചത്.
സുധീറിനെ സസ്പെൻഡ് ചെയ്തതോടെ കോൺഗ്രസ് നടത്തിവന്ന സമരം അവസാനിപ്പിച്ചു. മൊഫിയയ്ക്ക് നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കോൺഗ്രസ് പറഞ്ഞു. കോൺഗ്രസ് സമരത്തിന്റെ വിജയമാണ് സുധീറിന്റെ സസ്പെൻഷനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സുധീറിനെ സംരക്ഷിച്ചത് സിപിഎം ആണെന്നും സതീശൻ ആരോപിച്ചു.
Also Read: Mofia suicide case | മൊഫിയയുടെ ആത്മഹത്യ; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
അതേസമയം കേസിൽ (Suicide case) പോലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഭർതൃവീട്ടുകാർക്കെതിരെ മൊഫിയയുടെ മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് റിമാൻഡ് റിപ്പോർട്ട് (Remand report). ഭർതൃവീട്ടുകാരിൽ നിന്നും ഭർത്താവിൽ നിന്നും മൊഫിയ (Mofia Parveen) നേരിട്ടത് ക്രൂരമായ പീഡനമാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...