ന്യുയോർക്ക്: 2011 ഒക്ടോബർ മാസത്തിലെ തണുപ്പുള്ള പ്രഭാതം. ഫ്രാങ്ക് ഫർട്ട്(Frankfurt) എയർപോർട്ടിലെ ചെക്കിൻ കൗണ്ടറിൽ കാത്ത് നിന്നയാളുടെ മുഖത്തേക്ക് ജീവനക്കാരിലൊരാൾ സൂക്ഷിച്ച് നോക്കി. എവിടെയോ കണ്ട് മറന്ന് ആ മുഖം എയർപോർട്ട് ഇന്റലിജൻസിന്റെ ഡേറ്റാ ബേസിൽ അയാൾ പരതിക്കൊണ്ടിരുന്നു. ചെക്കിൻ വൈകുംതോറും വെളുത്ത് നീണ്ട കഷണ്ടി തലയിൽ ചൊറിഞ്ഞു കൊണ്ട് അയാൾ ഇംഗ്ലീഷിൽ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. രണ്ട് മിനിട്ടിനുള്ളിൽ പോലീസ് എയർപോർട്ട് വളഞ്ഞു. ഒരു വലിയ കഥയുടെ ചുരുൾ അവിടെ അഴിയുകയായിരുന്നു.
സുഭാഷ് കപൂർ എന്ന പുരാവസ്ഥു വ്യാപാരിയായിരുന്നു അന്നവിടെ പോലീസിന്റെ പിടിയിലായത്. അന്താരാഷ്ട്ര വിഗ്രഹക്കള്ളത്തിലെ കണ്ണികളിലൊരാളായ സുഭാഷ് കപൂർ ന്യൂയോർക്കിൽ(Newyork) അറിയപ്പെടുന്ന പുരാവസ്തു മ്യൂസിയങ്ങളിലൊന്ന് നടത്തിയിരുന്നു. ലോകത്തുള്ള പ്രധാന മ്യൂസിയങ്ങളിലേക്കെല്ലാം വിഗ്രഹങ്ങൾ കയറ്റുമതി ചെയ്യുകയായിരുന്നു കപൂറിന്റെ പ്രധാന ജോലി. ഏതൊരു കുറ്റവാളിയും പിടിക്കപ്പെടാൻ ചില കാരണങ്ങളുണ്ടാവുമല്ലോ അതാണ് ഇൗ കഥയിലെ ട്വിസ്റ്റ്.
Karipur Airport Gold Smuggling: വൻ സ്വർണ വേട്ട,53 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു
ഒരു ദിവസം ബ്രൂക്കിലിനിലെ മ്യൂസിയത്തിലെത്തിയ ചോള സാമ്രാജ്യ കാലത്തെ ശിവ(Shiva) പ്രതിമയെക്കുറിച്ചുള്ള പോസ്റ്റ് മ്യൂസിയത്തിന്റെ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെടുന്നത്. പോസ്റ്റിന് താഴെയായി പുനിസ്വാമി എന്നൊരു സ്ത്രീ കമന്റ് ചെയ്തു അതിങ്ങനെയായിരുന്നു ഇൗ ശിവന് യു.കെയുടെ ചരിത്രവുമായി എന്താണ് ബന്ധം? ഇതെവിടെ നിന്നും വരുന്നു? സുഭാഷ് കപൂറിന്റേതല്ലെ ഇൗ വിഗ്രഹം? ചോദ്യങ്ങൾ കൂടിയതോടെ മ്യൂസിയം അധികൃതർ ഉത്തരങ്ങൾ നൽകാൻ വിസമ്മതിച്ചു. ഇത് യു.കെയിൽ മുൻപുണ്ടായിരുന്നതാണെന്ന് അധികൃതർ തടിതപ്പി.
ചോദ്യം ചോദിച്ചത് സുഭാഷ് കപൂറിന്റെ തന്നെ പഴയ കാമുകി ഗ്രേസ് പുനിസ്വാമിയായിരുന്നു.പക്ഷെ അമേരിക്കയുടെ(America) കസ്റ്റംസ് എമിഗ്രേഷൻ വിഭാഗം ഇതെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. മിനിട്ടുകൾക്കുള്ളിൽ സുഭാഷ് കപൂറിന്റെ വെയർഹൗസുകൾ റെയ്ഡ് ചെയ്യപ്പെട്ടു. അയാളുടെ കള്ളക്കടത്ത് മനസ്സിലാക്കിയ പുനിസ്വാമി നേരിട്ട് വിവരങ്ങൾ അധികൃതർക്ക് നൽകുകയായിരുന്നു.
താൻ കുടുങ്ങിയെന്ന് ഉറപ്പായ കപൂർ രാജ്യം വിട്ടു. ജർമ്മനിയിലെ(Germany) എയർപോർട്ടിൽ അയാളെത്തുമ്പോൾ ഇന്റർ പോൾ അയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ഇന്ത്യയിലടക്കം അതിജാഗ്രത. കണക്കുകൾ പ്രകാരം 2622 വിഗ്രഹങ്ങളാണ് കപൂർ മോഷ്ടിച്ചത്. ദക്ഷിണേന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ളവയാണ് ഇവയെല്ലാം.ഇതിന്റെ വില ഏകദേശം 6671 കോടിയാണ്.
ALSO READ: Delhi Airport ൽ 6 കോടി രൂപയുടെ ഹെറോയിന് പിടികൂടി
കപൂറിനെ അങ്ങിനെ വിടാൻ അമേരിക്ക ഒരുക്കമായിരുന്നില്ല വിവരം ഇന്ത്യയിലേക്ക് കൈമാറി ചൈന്നൈയിലെ(Chennai) കപൂറിന്റെ ഇടനിലക്കാരനും പിടിയിലായി. അദ്യം ചെന്നൈയിലെ ജയിലിലായിരുന്നു കപൂർ. പിന്നീട് ട്രിച്ചിയിലേക്ക് മാറ്റി അയാളുടെ കേസുകളുടെ വിചാരണയും നടക്കുന്നു. ഇപ്പോഴും ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്നും സുഭാഷ് കപൂർ മോഷ്ടിച്ച വിഗ്രഹങ്ങൾ പലതും പോലീസും,ഇന്റർ പോളും അന്വേഷിച്ച വരികയാണ്.