Crime: കെഎസ്ആ‍ർടിസി ബസിൽ 17കാരന് നേരെ ലൈംഗികാതിക്രമം; മദ്ധ്യവയസ്‍കന്‍ പിടിയിൽ

17 year old boy sexually assaulted in KSRTC bus: തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലാണ് സംഭവം. 

Written by - Zee Malayalam News Desk | Last Updated : Aug 9, 2023, 08:03 AM IST
  • ഹയർ സെക്കൻഡറി വിദ്യാർത്ഥിയാണ് അതിക്രമത്തിന് ഇരയായത്.
  • അടൂരിൽ നിന്നും കയറിയ ഷിജു വിദ്യാർഥിക്കൊപ്പം ഒരേ സീറ്റിലാണ് ഇരുന്നത്.
  • ബസ് ചെങ്ങന്നൂരിന് സമീപം എത്തിയപ്പോൾ വിദ്യാർത്ഥി ബഹളം വെച്ചു.
Crime: കെഎസ്ആ‍ർടിസി ബസിൽ 17കാരന് നേരെ ലൈംഗികാതിക്രമം; മദ്ധ്യവയസ്‍കന്‍ പിടിയിൽ

തിരുവല്ല: കെഎസ്ആർടിസി ബസിൽ 17 വയസുകാരന് നേരെ ലൈംഗികാതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് മദ്ധ്യവയസ്‍കന്‍ പിടിയിലായി. പത്തനംതിട്ട മൈലപ്ര മേക്കൊഴൂർ പനയ്ക്കര വീട്ടിൽ പി.കെ. ഷിജു (42) ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. 

തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിനുള്ളിലാണ് 17കാരന് നേരെ ലൈം​ഗികാതിക്രമം ഉണ്ടായത്. ആയൂരിൽ നിന്ന് ബസില്‍ കയറി കോട്ടയത്തേക്ക് പോവുകയായിരുന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥിയാണ് അതിക്രമത്തിന് ഇരയായത്. അടൂരിൽ നിന്നും ബസ്സിൽ കയറിയ ഷിജു വിദ്യാർഥിക്കൊപ്പം ഒരേ സീറ്റിൽ ഇരുന്നാണ് യാത്ര ചെയ്തത്. ബസ് പുറപ്പെട്ടതിന് പിന്നാലെ തന്നെ ഷിജു വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം ആരംഭിച്ചു. 

ALSO READ: കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഉടമ അതീവ ഗുരുതരാവസ്ഥയിൽ, കാർ പൂർണമായും കത്തിനശിച്ചു

ബസ് ചെങ്ങന്നൂരിന് സമീപം എത്തിയപ്പോൾ ഉപദ്രവം സഹിക്കാനാകാതെ വന്നതോടെ വിദ്യാർത്ഥി ബഹളം വെയ്ക്കുകയായിരുന്നു. ഇതോടെ ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഷിജുവിനെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് തടഞ്ഞുവെച്ചു. തുടര്‍ന്ന് ബസ് തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോള്‍ ഇയാളെ തിരുവല്ല പോലീസിന് കൈമാറി. 

സ്കൂൾ വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ചു; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അഞ്ചൽ വിളക്കുപാറ തുണ്ടിൽ പറമ്പ് വീട്ടിൽ വിനീത് (29) ആണ് അറസ്റ്റിലായത്. കിളിമാനൂരിലെ ഒരു സ്കൂളിലെ 17 കാരിയായ വിദ്യാർഥിനിയെ സ്കൂളിലേക്ക് വരുമ്പോൾ കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലാണ് യുവാവ് അറസ്റ്റിലായത്.

കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്ത വിനീതിനെ കഴിഞ്ഞ ദിവസം കിളിമാനൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ അഞ്ചലിലുള്ള വീട്ടിൽ കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പ്രതിയെ കോടതിയെ ഹാജരാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News