അടൂർ: തിരുവനന്തപുരത്തേക്ക് പോകാൻ അടൂരിലെത്തിയ രണ്ട് കെഎസ്ആർടിസി ബസുകളിൽ ഒരേസമയം ലൈംഗിക അതിക്രമമെന്ന് റിപ്പോർട്ട്. സംഭവത്തിൽ പിടിയിലായ രണ്ടുപേരും ആഭ്യന്തരവകുപ്പിലെ ജീവനക്കാരെന്നും റിപ്പോർട്ടുണ്ട്. ഒരാൾ ഐജി ഓഫീസ് ജീവനക്കാരനും മറ്റേയാൾ പോലീസുകാരനും. തിരുവനന്തപുരം ദക്ഷിണമേഖലാ ഐജിയുടെ കാര്യാലയത്തിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റായ ഇടുക്കി കാഞ്ചിയാർ നേരിയംപാറ അറയ്ക്കൽ സ്വദേശി സതീഷ്, കോന്നി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പത്തനാപുരം പിറവന്തൂർ ചെമ്പനരുവി നെടുമുരുപ്പേൽ ഷമീർ എന്നിവരെയാണ് അടൂർ പോലീസ് അറസ്റ്റു ചെയ്തത്. സംഭവത്തെ തുടർന്ന് ഷമീറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
Also Read: Uniform Civil Code: നിയമസഭയിൽ മുഖ്യമന്ത്രി ഇന്ന് പ്രമേയം അവതരിപ്പിക്കും
രണ്ട് അതിക്രമങ്ങളും നടന്നത് തിങ്കളാഴ്ച രാവിലെ 11.30 നായിരുന്നു. മുണ്ടക്കയത്തു നിന്നും പത്തനംതിട്ട അടൂർ വഴി തിരുവനന്തപുരത്തിന് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് അടൂരിൽ എത്തിയപ്പോഴാണ് യാത്രക്കാരിയായ യുവതി സതീഷിനെതിരേ ബസ് ജീവനക്കാരോട് പരാതിപ്പെട്ടത്. സീറ്റിൽ ഒപ്പമിരുന്നയാൾ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ശേഷം കെഎസ്ആർടിസി അധികൃതർ അറിയിച്ചതനുസരിച്ച് പോലീസെത്തുകയും സതീഷിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഇതേസമയം മറ്റൊരു ബസിലും സമാനസംഭവം അരങ്ങേറിയതായാണ് റിപ്പോർട്ട്. തിരുവനന്തപുരത്തിന് പോകുകയായിരുന്ന ബസ് അടൂരിൽ എത്തിയപ്പോൾ ഷമീറിന്റെ മുന്നിലെ സീറ്റിലിരുന്ന യുവതിയാണ് ബസ് ജീവക്കാരോട് പരാതി പറഞ്ഞത്. ഷമീർ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നായിരുന്നു ഇവറം പരാതി നൽകിയത്. മാത്രമല്ല യുവതിയും ബന്ധുക്കളും ചേർന്ന് പോലീസുകാരനയാ ഷമീറിനെ തടഞ്ഞുവെക്കുകയും ശേഷം പോലീസെത്തി ഷമീറിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇരുവരേയും റിമാൻഡ് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...