ആലപ്പുഴ: മാന്നാർ ജയന്തി വധക്കേസിൽ പ്രതിയായ ഭർത്താവിന് വധശിക്ഷ വിധിച്ച് കോടതി. മാന്നാർ ആലുംമൂട്ടിൽ താമരപ്പള്ളി വീട്ടിൽ ജയന്തി (39) ആണ് കൊല്ലപ്പെട്ടത്. കേസിൽ ഭർത്താവ് കുട്ടികൃഷ്ണന് (60) വധശിക്ഷയ്ക്ക് വിധിച്ചു. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി വി.ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്.
2004ൽ ആണ് കേസിനാസ്പദമായ സംഭവം. ഏപ്രിൽ രണ്ടിന് പകൽ മൂന്ന് മണിയോടെ ഒന്നേകാൽ വയസുള്ള മകളുടെ മുന്നിൽ വച്ചാണ് കുട്ടികൃഷ്ണൻ ജയന്തിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഭാര്യയെ സംശയമായിരുന്ന കുട്ടികൃഷ്ണൻ ജയന്തിയെ വീടിനുള്ളിൽ മകളുടെ മുന്നിൽ വച്ചാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ALSO READ: ഐഐടിയിൽ പ്രവേശനത്തിന് യോഗ്യത നേടി... തിരഞ്ഞെടുത്തത് മെഡിസിൻ; നൊമ്പരമായി ആൽവിൻ, വിട നൽകി നാട്
കറിക്കത്തി, ഉളി, ചുറ്റിക എന്നിവ ഉപയോഗിച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിന്റെ അടുത്ത ദിവസം മാന്നാർ പോലീസ് സ്റ്റേഷനിലെത്തി കുട്ടികൃഷ്ണൻ ഭാര്യ മരിച്ച വിവരം അറിയിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൃഷ്ണനാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്. ജാമ്യം ലഭിച്ച പ്രതി ഒളിവിൽ പോയി. പിന്നീട് 2023ലാണ് പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ പിവി സന്തോഷ് കുമാർ ഹാജരായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.