പത്തനംതിട്ട: സൗഹൃദം സ്ഥാപിച്ച് യുവതിയെ പീഡിപ്പിക്കുകയും പത്തുലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ കന്യാകുമാരി സ്വദേശി പിടിയിലായതായി റിപ്പോർട്ട്.
Also Read: പോക്സോ കേസ് പ്രതി കോടതിയിൽ നിന്നും രക്ഷപ്പെട്ടു; ബെംഗളൂരുവിൽ നിന്നും പിടികൂടി പോലീസ്
അറസ്റ്റിലായത് വിളവൻകോട് മാങ്കോട് അമ്പലക്കാലയിൽ സജിൻ ദാസാണ്. മേസ്തിരിപ്പണിക്കായി മൂന്നുവർഷം മുൻപ് ഇവിടെ എത്തിയ ഇയാൾ കവിയൂരിൽ വാടകയ്ക്ക് താമസിക്കുന്ന സമയത്ത് യുവതിയുമായി പരിചയത്തിലായെന്നും. ഈ കാലയളവിൽ സജിൻ തന്നെ പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തി പലപ്പോഴായി പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്നുമാണ് യുവതി നൽകിയിരിക്കുന്ന കേസ്.
ഭീഷണി വീണ്ടും തുടർന്നതോടെ യുവതി വിവരം ഭർത്താവിനെ അറിയിക്കുകയും ശേഷം ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. തടുർന്ന് അന്വേഷണം ആരംഭിച്ച പോലീസ് വാടക വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
വടകര ബാങ്കിൽ നിന്ന് സ്വർണം തട്ടിയെടുത്ത് മുങ്ങി; തെലങ്കാനയിൽ മറ്റൊരു കേസിൽ പിടിയിലായി
ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണത്തട്ടിപ്പുകേസില്‍ മുഖ്യപ്രതി പ്രതി പിടിയിൽ. ബാങ്ക് മുന്‍ മാനേജർ മധാ ജയകുമാറാണ് പിടിയില്ലായത്. തെലങ്കാനയില്‍ നിന്നാണ് ഇയാളെ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. 42 അക്കൗണ്ടുകളില്‍ നിന്നായി 26.24 കിലോ സ്വര്‍ണം ഇയാൾ കടത്തിയെന്നാണ് പരാതി.
അടിപിടി കേസില്‍ ഇയാള്‍ തെലങ്കാന പോലീസ് പിടികൂടിയിരുന്നു. ഇതേത്തുടർന്നാണ് ഇയാള്‍ക്കെതിരെ വടകരയില്‍ കേസ് ഉള്ളതായി തെലങ്കാന പോലീസ് മനസ്സിലാക്കിയത്. തുടര്‍ന്ന് തെലങ്കാന പോലീസ് വടകര പോലീസിനെ വിവരം അറിയിച്ചു. വടകരയില്‍ നിന്ന് പോലീസ് സംഘം തെലങ്കാനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രതി മധാ ജയകുമാര്‍ കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശിയാണ്. അതേസമയം ഇയാൾ കടത്തിയെന്ന് പറയുന്ന 26.24 കിലോഗ്രാം സ്വര്‍ണം കണ്ടെത്തേണ്ടതുണ്ട്. കൂട്ടുപ്രതികൾ ഉണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.