Pocso Case: ചിറയിൻകീഴിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

Pocso Case: ചിറയിൻകീഴ് ഇൻസ്‌പെക്ടർ കണ്ണൻ കെ, സബ് ഇൻസ്‌പെക്ടർ അനൂപ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഹരി, ബിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Aug 4, 2023, 05:38 PM IST
  • ചിറയിൻകീഴ് സ്വദേശി വിവേക് (27) ആണ് അറസ്റ്റിലായത്
  • വിവാഹവാ​ഗ്ദാനം നൽകി പതിനാറുകാരിയെ ഇയാൾ പലതവണ പീഡിപ്പിച്ചതായാണ് പരാതി
Pocso Case: ചിറയിൻകീഴിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: പതിനാറുകാരിയ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി വിവേക് (27) ആണ് അറസ്റ്റിലായത്. വിവാഹവാ​ഗ്ദാനം നൽകി പതിനാറുകാരിയെ ഇയാൾ പലതവണ പീഡിപ്പിച്ചതായാണ് പരാതി. ചിറയിൻകീഴ് ഇൻസ്‌പെക്ടർ കണ്ണൻ കെ, സബ് ഇൻസ്‌പെക്ടർ അനൂപ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഹരി, ബിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

കുളിക്കാന്‍ പോകാമെന്ന് പറഞ്ഞുകൊണ്ട് പെണ്‍കുട്ടിയെ കൂട്ടികൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി

കോട്ടയം: ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആളൊഴിഞ്ഞ ഇടത്തേക്ക് കൊണ്ടു പോകാൻ ശ്രമിച്ച 65കാരനെ നാട്ടുകാർ ചേർന്ന് പിടികൂടി. തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഈരാറ്റുപേട്ട മറ്റക്കാട് സ്വദേശി ഇബ്രാഹിം ആണ് പിടിയിലയത്.

ഇയാളെ ഈരാറ്റുപേട്ട പോലീസിന് കൈമാറി. ജൂൺ പത്ത് ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വിവിധ പ്രദേശങ്ങളില്‍ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തിയ പരിചയമുണ്ട്. ഇന്ന് ഇവിടെയെത്തി മടങ്ങുമ്പോള്‍ വഴിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുളിക്കാന്‍ പോകാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു പ്രതി. കുട്ടിയെ ഇയാളുടെ ഇരുചക്രവാഹനത്തില്‍ കയറ്റി സമീപത്തെ കലുങ്കിനടിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്പോള്‍ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News