തിരുവനന്തപുരം: Varkala Murder Case: തലസ്ഥാനത്തെ നടുക്കികൊണ്ട് വീണ്ടും അരുംകൊല റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. സംഭവം നടന്നിരിക്കുന്നത് വർക്കലയിലാണ്. വർക്കലയിൽ കിടപ്പു രോഗിയായ സഹോദരനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു. വർക്കല മേൽ വെട്ടൂർ കാർത്തികയിൽ സന്ദീപാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് 47 വയസായിരുന്നു. സംഭവത്തെ തുടർന്ന് ജ്യേഷ്ഠ സഹോദരൻ സന്തോഷിനെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു.
Also Read: അമ്പതോളം മോഷണ കേസുകളിലെ പ്രതി; അവസാനം 'ബർമുഡ കള്ളനെ' പോലീസ് കണ്ടെത്തി
സംഭവം നടന്നത് ഇന്നു പുലർച്ചെ ഒരു മണിയോടെയായിരുന്നു . റെയിൽവേ ജീവനക്കാരനായിരുന്ന സന്ദീപ് കഴിഞ്ഞ മൂന്നുവർഷമായി ഫിക്സ് രോഗം വന്ന് കിടപ്പിലായിരുന്നു. സംഭവം നടക്കുമ്പോൾ സന്ദീപിനെ പരിചരിക്കുന്നതിന് നിർത്തിയിട്ടുള്ള 60 വയസ്സുള്ള തമിഴ്നാട് സ്വദേശിയായ ഒരു മെയിൽ നഴ്സും ഉണ്ടായിരുന്നു. രാത്രി ഒരു മണിയോടുകൂടി അകാരണമായി പ്രതിയായ സന്തോഷ് സഹോദരന്റെ നെഞ്ചിൽ കത്തി കുത്തി ഇറക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിവാഹബന്ധം വേർപെടുത്തി കഴിയുന്ന പ്രതിയായ സന്തോഷ് വെറ്റിനറി ഡോക്ടറാണ്. എന്നാൽ ഇയാൾ ഇപ്പോൾ സസ്പെൻഷനിലാണ്. ഇയാളുടെ അനിയനായ കൊല്ലപ്പെട്ട സന്ദീപ് അവിവാഹിതനാണ്. സാമ്പത്തവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്തിനാണ് പ്രതി ഇത് ചെയ്തതെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജിതിന്റെ ചോദ്യം ചെയ്യൽ തുടരുന്നു; ഡിയോ സ്‌കൂട്ടർ എത്തിച്ച സ്ത്രീയെ സാക്ഷിയാക്കിയേക്കും
AKG Centre Bomb Attack: എകെജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതി ജിതിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ജിതിനെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. പോലീസിന്റെ പ്രധാന ലക്ഷ്യം എന്ന് പറയുന്നത് എകെജി സെന്‍റര്‍ ആക്രണത്തിന് ഉപയോഗിച്ച ഡിയോ സ്കൂട്ടർ കണ്ടെത്തുകയാണ്. മാത്രമല്ല എകെജി സെന്റർ ആക്രമണത്തിന് നടത്തിയ പദ്ധതിയിൽ കൂടുതൽ പേർ ഗൂഡാലോചനയിൽ പങ്കെടുത്തിട്ടുണ്ടോയെന്നും ജിതിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് വ്യക്തമാകുമെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ വിലയിരുത്തൽ. കൂടാതെ എകെജി സെന്‍റര്‍ ആക്രണത്തിന് മുമ്പ് ജിതിന് സ്കൂട്ടറെത്തിച്ച സ്ത്രീയെയും ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച് ജിതിനൊപ്പമിരുത്തി ചോദ്യം ചെയ്യും എന്നാണ് റിപ്പോർട്ട്. ഇവരെ സാക്ഷിയാക്കാനാണ് നീക്കം. സുരക്ഷ പ്രശ്നങ്ങളുള്ളതിനാൽ ജിതിനെ എകെജി സെന്‍ററില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തണണോയെന്ന കാര്യം ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടില്ല. എകെജി സെന്‍റര്‍ ആക്രണം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പിടികൂടാൻ പോലീസിന് കഴിഞ്ഞത്.
Also Read: ക്ലാസ് മുറിയിൽ മസ്തിയടിച്ച് വിദ്യാർത്ഥികൾ, വീഡിയോ കണ്ടാൽ ഞെട്ടും..!
നിലവിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും മാത്രമാണ് പ്രതിക്കെതിരെയുള്ളത്. അതുകൊണ്ടുതന്നെ പ്രതിയെ ചോദ്യം ചെയ്യുന്നതില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. പ്രതി കൃത്യം നടത്തിയത് പ്രാദേശിക നേതാക്കളുമായി ആലോചിച്ചാണെന്നും ജിതിന്‍ ഇക്കാര്യം സമ്മതിച്ചെന്നുമാണ് റിപ്പോർട്ടുകൾ വരുന്നത്. ഡിയോ സ്കൂട്ടറിലെത്തി സ്ഫോടക വസ്തുവെറിഞ്ഞ ശേഷം പ്രതി ഗൗരീശപട്ടത്തേക്ക് പോകുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...