തിരുവനന്തപുരം: സഹോദരങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിനിടയിൽ ചേട്ടൻ അനിയനെ തലയ്ക്കടിച്ച് കൊന്നു കുഴിച്ചു മൂടി. തിരുവല്ലം വണ്ടിതടം സ്വദേശി രാജ് (35) ആണ് മരിച്ചത്. ഉത്രാട ദിനത്തിലാണ് സംഭവം. സംഭവത്തിൽ മരിച്ച രാജിൻെ സഹോദരൻ ബിനു തിരുവല്ലത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബന്ധുവീട്ടിൽ പോയി മടങ്ങിയ മകനെ കാണാൻ ഇല്ല എന്ന് കാട്ടി ഇവരുടെ അമ്മ ആണ് തിരുവല്ലം പൊലീസിൽ പരാതി നൽകിയത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം അറിയുന്നത്. മദ്യ ലഹരിയിൽ ആണ് സംഭവം എന്നാണ് സൂചന. സഹോദരനെ ചോദ്യം ചെയ്തതിൽ നിന്നും കൊലപാതക കുറ്റം സമ്മതിച്ചതായാണ് സൂചന. കേസിൽ കൂടുതൽ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്.
മകൻ അപകടത്തിൽ മരിച്ച വാർത്ത അറിഞ്ഞ് അമ്മ കിണറ്റിൽ ചാടി മരിച്ചു
മകൻ അപകടത്തിൽ മരിച്ച വാർത്ത അറിഞ്ഞ് മാതാവ് കിണറ്റിൽ ചാടി മരിച്ചു. വെള്ളൂർക്കോണം ജിഎൽപിഎസ് അധ്യാപിക ഷീജ ബീഗമാണ് കഴക്കൂട്ടത്തെ ഇവരുടെ കുടുംബ വീട്ടിലെ കിണറ്റിൽ ചാടി മരിച്ചത്. സംഭവം അറിഞ്ഞ വീട്ടുകാരും ബന്ധുക്കളും അദ്ധ്യാപികയായ ഷീജയെ ഇന്നലെ വൈകിട്ട് നെടുമങ്ങാട്ടെ വീട്ടിൽ നിന്നും കഴകൂട്ടത്തെ കുടുംബ വീട്ടിൽ കൊണ്ട് വിട്ട ശേഷം വയനാട്ടിലേക്ക് പോയി.എന്നാൽ ഇന്ന് വെളുപ്പിന് ഒരു മണിയോടെ സോഷ്യൽ മീഡയയിലൂടെ മരണ വാർത്ത അറിഞ്ഞ മാതാവ് ഷീജ കുടുംബ വീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...