Manglore Murder|കാര്‍ പാര്‍ക്കിങ്ങിൽ പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തര്‍ക്കം; ഒരാളെ കുത്തിക്കൊന്നു

കുത്തേറ്റ ഉടനെ തന്നെ കാമത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Written by - Zee Malayalam News Desk | Last Updated : Nov 4, 2021, 08:31 PM IST
  • ദീപാവലിയുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മംഗളൂരുവിൽ ഒരാളെ കുത്തിക്കൊന്നു.
  • അച്ഛനും മകനും ചേര്‍ന്ന് അയല്‍വാസിയെ കുത്തിക്കൊല്ലുകയായിരുന്നു.
  • കുത്തേറ്റ ഉടനെ വിനായക കാമത്തിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 Manglore Murder|കാര്‍ പാര്‍ക്കിങ്ങിൽ പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തര്‍ക്കം; ഒരാളെ കുത്തിക്കൊന്നു

മംഗളൂരു: ദീപാവലിയുടെ ഭാ​ഗമായി പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. മംഗളൂരുവിൽ ബുധനാഴ്ച രാത്രി വെങ്കടേശ്വ അപ്പാര്‍ട്‌മെന്റിലാണ് സംഭവം. വിനായക കാമത്ത് എന്നയാളാണു കൊല്ലപ്പെട്ടത്. കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

അപാർട്‌മെന്റിലെ കാർ പാർക്കിങ് സ്ഥലത്തു വച്ച് വിനായക കാമത്ത് പടക്കം പൊട്ടിച്ചതാണ്  പ്രശ്നങ്ങൾക്കു തുടക്കം. അയൽവാസിയായ കൃഷ്ണാനന്ദ കിനിയും മകൻ അവിനാശും ഇതു ചോദ്യം ചെയ്തു. സംഘർഷത്തിനൊടുവിൽ ഇരുവരും ചേർന്ന് വിനായക കാമത്തിനെ കൊലപ്പെടുത്തുകയായിരുവെന്നു മംഗളൂരു സിറ്റി പൊലീസ് പറയുന്നു. സംഭവത്തിൽ പ്രതികൾക്കെതിരെ ഇയാളുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്.

Also Read: Honor Attack Thiruvananthapuram : കേരളത്തിൽ വീണ്ടും ഭുരഭിമാന മർദ്ദനം, തിരുവനന്തപുരത്ത് യുവാവിനെ ഭാര്യ സഹോദരനും സംഘവും ചേർന്ന് ആക്രമിച്ചു

കുത്തേറ്റ ഉടനെ വിനായക കാമത്തിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെയും ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. നാല‌് ദിവസം മുമ്പും നിസ്സാര കാര്യങ്ങളുടെ പേരിൽ കൃഷ്ണാനന്ദ കിനി വിനായക കാമത്തുമായി തർക്കിച്ചിരുന്നുവെന്നാണ് വിവരം. 

Also Read: Manasa murder: പൊലീസ് കുറ്റപത്രം സമർപ്പിച്ചു, രാഖിലിന് തോക്ക് വാങ്ങാന്‍ സഹായിച്ച ആള്‍ രണ്ടാം പ്രതി

ബന്ദർ പോലീസ് സംഭവസ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രതികളായ കൃഷ്ണാനന്ദ കിനിയ്‌ക്കെതിരെയും മകന്‍ അവിനാശിനെതിരെയും പൊലീസ് കേസെടുത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News