മുംബൈ: മുംബൈ വിമാനത്താവളത്തില്‍ 15 കോടിരൂപയുടെ മയക്കുമരുന്നുമായി മലയാളി അറസ്റ്റിൽ. സാള്‍ട്ടി തോമസെന്ന 44 കാരനായ മലയാളിയെയാണ് റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തത്.
Also Read: വാഹനാപകടത്തിൽ മരിച്ചയാളിൽ നിന്നും 8.9 ഗ്രാം എംഡിഎംഎ കണ്ടെടുത്തു
എത്യോപിയയിലെ അഡീസ് അബാബയില്‍ നിന്നും മുംബൈയിലെത്തിയ ഇയാളുടെ ബാഗില്‍ മയക്കു മരുന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ഇതിനകത്ത് നിന്നും കൊക്കെയ്ന്‍ കണ്ടെത്തിയത്. 1496 ഗ്രാം കൊക്കെയ്നാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കൈപ്പറ്റേണ്ടിയിരുന്ന യുഗാണ്‍ഡ സ്വദേശിനി നക്രിജ ആലീസിനെ നവി മുംബൈയിലെ വാഷിയില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.
Also Read: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത
വാഹനാപകടത്തിൽ മരിച്ചയാളിൽ നിന്നും 8.9 ഗ്രാം എംഡിഎംഎ കണ്ടെടുത്തു
തളാപ്പിൽ വാഹനാപകടത്തിൽ മരിച്ചയാളിൽ നിന്നും ന്യൂജെൻ മയക്കുമരുന്ന് കണ്ടെടുത്തു. കാസർഗോഡ് സ്വദേശിയായ ലത്തീഫിന്റെ പോക്കറ്റിൽ നിന്നാണ് 8.9 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്ന മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ലത്തീഫും സുഹൃത്തായ മനാഫും മരിച്ചത്. പുലർച്ചെ 12:45 ഓടു കൂടി തളാപ്പ് എകെജി ആശുപത്രിയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്.
Also Read: വാഹനാപകടത്തിൽ മരിച്ചയാളിൽ നിന്നും 8.9 ഗ്രാം എംഡിഎംഎ കണ്ടെടുത്തു
മംഗളൂരുവിൽ നിന്ന് ആയിക്കരയിലേക്ക് വന്ന മിനി ലോറിയുമായി ലത്തീഫും മനാഫും സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയായിരുന്നു ലോറി ബൈക്കിൽ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലത്തീഫിനെയും മനാഫിനെയും തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read: Shani Vakri 2023: നവംബർ 3 വരെ ഈ രാശിക്കാർക്കുണ്ടാകും ശനി കൃപ, ലഭിക്കും ധനനേട്ടവും അഭിവൃദ്ധിയും!
ശേഷം ജില്ലാ ആശുപത്രിയിൽ നടന്ന ഇൻക്വസ്റ്റ് നടപടിക്കിടെയാണ് ലത്തീഫിന്റെ പോക്കറ്റിൽ നിന്നും 8.9 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. തുടർന്ന് പോസ്റ്റ്‌മോർട്ടം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ കണ്ണൂർ ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ കോഴിക്കോട് ഷോപ്പിംഗ് മാളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കുന്ന സംഘത്തിലെ കണ്ണികൾ പോലീസ് പിടിയിലായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...