Kozhikode : സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിനെ (Kozhikode Parallel Telephone Exchange) പറ്റിയുള്ള വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി കോഴിക്കോട്ടെത്തി ശേഖരിച്ചു. കൊച്ചിയിലെ എൻഐഎ ഉദ്യോഗസ്ഥനാണ് കോഴിക്കോടെത്തി അന്വേഷണ സംഘത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. അതേസമയം ബെംഗളുരുവിലുള്ള അന്വേഷണ ഉദ്യോഗസ്ഥരുമായും സംസാരിക്കുകയും ചെയ്തിട്ടുണ്ട് .
കേസിൽ തീവ്രവാദബന്ധത്തിനു (Terrorism) ശക്തമായ തെളിവ് ലഭിച്ചാൽ റിപ്പോർട്ടിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്യാനാണ് സാധ്യത. ബെംഗളുരുവിലുള്ള കോഴിക്കോട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നാളെ നാട്ടിലേക്ക് തിരിച്ചേക്കും. ശേഖരിച്ച തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
ALSO READ: Parallel Telephone Exchange പിടികൂടി; കൊരട്ടിയിൽ മൂന്ന് പേർ പിടിയിൽ
കോഴിക്കോട് നഗരത്തിലെ ഏഴിടങ്ങളിൽ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ചതിന് പിന്നിൽ ബംഗളുരു സമാന്തര എക്സ്ചേഞ്ച് കേസിലെ പ്രതികളാണെന്ന് വ്യക്തമായതായി പൊലീസ് മുമ്പ് അറിയിച്ചിരുന്നു. ബംഗളുരു (Banglore) കേസിലെ മുഖ്യപ്രതിയെ കസ്റ്റഡയിൽ വാങ്ങിയ പൊലീസ് ഇയാളെ കോഴിക്കോടെത്തിച്ച് തെളിവെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലായ് ഒന്നിന് ഇന്‍റലിജൻസ് ബ്യൂറോ നടത്തിയ പരിശോധനയിലാണ് ബിഎസ്എൻഎല്ലിന് സമാന്തരമായി പ്രവർത്തിക്കുന്ന ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്.
സംഭവത്തിൽ നല്ലളം സ്വദേശിയായ ജുറൈസിനെ പൊലീസ് (Police) അറസ്റ്റ് ചെയ്തിരുന്നു. ബംഗളുരുവിലെ സമാന്തര എക്സ്ചേഞ്ചുമായി കോഴിക്കോട് നിന്ന് കണ്ടെത്തിയതിന് ബന്ധമുണ്ടെന്ന് ആദ്യഘട്ടത്തിൽ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായി ബംഗളുരുവിലേക്ക് പോയ അന്വേഷണ സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്.
അതേസമയം കൊരട്ടിയില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് (Parallel telephone exchange) കണ്ടെത്തിയു കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് (Arrest) ചെയ്തിരുന്നു. കൊരട്ടി ദേശീയപാതയില്‍ ഇലക്ട്രിക് ഷോപ്പിന്റെ മറവിലാണ് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. കൊരട്ടി സ്വദേശി ഹക്കീം, അങ്കമാലി സ്വദേശി നിധിൻ, മഞ്ചേരി സ്വദേശി റഷാദ് എന്നിവരാണ് പിടിയിലായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...