മാമ്പഴം ചോദിച്ച് വീട്ടിലെത്തിയ രണ്ട് പേർ വയോധികയെ ആക്രമിച്ച് എട്ട് പവൻ സ്വർണ്ണം കവർന്നു

Kottayam Theft News : ഒരാഴ്ചക്ക് ഈ സംഘം ചികിത്സ സഹായം ആവശ്യപ്പെട്ടുകൊണ്ട് ഈ വയോധികയെ സമീപിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : May 26, 2023, 09:51 PM IST
  • ഇന്നലെ മെയ് 25 വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം നടക്കുന്നത്.
  • ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തിയ രണ്ടു പേർ കുടിക്കാൻ കഞ്ഞിവെള്ളം ആവശ്യപ്പെട്ടു.
  • മക്കൾ വിദേശത്തായതിനാൽ എഴുപത്തഞ്ചുകാരിയായ ഏലിയാമ്മ ഒറ്റയ്ക്കാണു താമസം.
  • കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി
മാമ്പഴം ചോദിച്ച് വീട്ടിലെത്തിയ രണ്ട് പേർ വയോധികയെ ആക്രമിച്ച് എട്ട് പവൻ സ്വർണ്ണം കവർന്നു

കോട്ടയം : മാമ്പഴം ചോദിച്ചു വീട്ടിലെത്തിയവർ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ ആക്രമിച്ച്, എട്ടു പവൻ സ്വർണ്ണാഭരണങ്ങളുമായി കടന്നു കളഞ്ഞു. 75 കാരിയായ കോട്ടയം ഉഴവൂർ കുഴിപ്പള്ളിൽ ഏലിയാമ്മ ജോസഫിന്റെ ആഭരങ്ങളാണ് രണ്ടംഗ സംഘം കവർന്നത്. സംഭവത്തിൽ കുറവിലങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ മെയ് 25 വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം നടക്കുന്നത്. 

ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തിയ രണ്ടു പേർ കുടിക്കാൻ കഞ്ഞിവെള്ളം ആവശ്യപ്പെട്ടു. കഞ്ഞിവെള്ളം ഇല്ലെന്ന്‌ പറഞ്ഞതോടെ മുറ്റത്തെ മാവിലെ  മാമ്പഴം വേണമെന്നായി. മാമ്പഴം എടുക്കാനായി വീടിനുള്ളിലേക്ക് കയറിയ വയോധികയ്ക്ക് പിന്നാലെ എത്തിയ ആൾ വീടിനുള്ളിൽ വച്ച് ഏലിയാമ്മയെ ബലമായി കട്ടിലിലേക്ക് തള്ളിയിടുകയായിരുന്നു. ഇവർ ബഹളം വച്ചെങ്കിലും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് കയ്യിൽ കിടന്ന ആറ് വളകളും രണ്ടു മോതിരവും ബലം പ്രായോഗിച്ച് ഊരി എടുക്കുകയായിരുന്നു.

ALSO READ : Crime: വൈദികനായി വേഷംകെട്ടി ഹോട്ടൽ വ്യവസായിയിൽ നിന്ന് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഒരാഴ്ച മുൻപ് മറ്റൊരാൾക്ക് വേണ്ടി ചികിത്സാ സഹായം ആവശ്യപ്പെട്ടുകൊണ്ട് നാല് പേർ ഈ വീട്ടിലേക്ക് എത്തിയിരുന്നു. അതിൽ ഒരാൾ ഇന്നലെ വന്നവരിൽ ഉണ്ടായിരുന്നു എന്നാണ് ഏലിയാമ്മ പറയുന്നു. വയോധികയുടെ ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും മേഷ്ടാക്കൾ സ്കൂട്ടറിൽ കടന്നുകളഞ്ഞു.

മക്കൾ വിദേശത്തായതിനാൽ എഴുപത്തഞ്ചുകാരിയായ ഏലിയാമ്മ ഒറ്റയ്ക്കാണു താമസം. കുറവിലങ്ങാട്  പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചുകൊണ്ട് പോലീസ് അന്വേഷണം തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News